ഔഷധഗുണങ്ങളാല്‍ സമ്പന്നമായ ആകാശവെള്ളരിയില്‍ അയേണ്‍ ,കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവ ധാരാളമായുണ്ട്.
പഴമായും പച്ചക്കറിയായും ഉപയോഗിക്കാം ഔഷധച്ചെടികളുടെ കൂട്ടത്തിലും വേണമെങ്കില്‍പ്പെടുത്താം, ഒരിക്കല്‍ നട്ടാല്‍ വര്‍ഷങ്ങളോളം വിളവ് തരും, ജീവിത ശൈലി രോഗങ്ങളെ തുരത്താന്‍ ഏറെ നല്ലതാണ്... ആകാശ വെളളരിയെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ നാട്ടില്‍ നല്ല വിളവ് തരുന്ന നാടന്‍ ഇനമാണിത്. വലിയ പരിചരണമൊന്നുമില്ലാതെ ആകാശവെള്ളി വീട്ടുവളപ്പില്‍ വളര്‍ത്താം.
വെള്ളം കെട്ടികിടക്കാത്ത നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. വിത്തും തൈകളും നടാനായി ഉപയോഗിക്കാം. നല്ല നഴ്‌സറികളില്‍ നിന്നും തൈ വാങ്ങി നടുന്നതാണ് ഉചിതം. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളില്‍ മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം.
വള്ളി വീശി തുടങ്ങിയാല്‍ പന്തലിട്ടു കൊടുക്കണം. മഴയില്ലാത്തപ്പോള്‍ ദിവസവും നന്നായി നനച്ചു കൊടുക്കണം. മരങ്ങളിലും പടര്‍ത്താമെങ്കിലും കായ്കള്‍ പറിച്ചെടുക്കാന്‍ പന്തലില്‍ പടര്‍ത്തുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് വളപ്രയോഗം നടത്താം. ചാണകപ്പൊടി, കമ്പോസ്റ്റ് പോലുള്ള വളങ്ങള്‍ നല്‍കാം. പന്തല്‍ വിളകളെ ബാധിക്കുന്ന കീടങ്ങള്‍ ഇവിടെയുമെത്താം, ശ്രദ്ധിക്കണം. ഖര-ദ്രവ രൂപങ്ങളിലുള്ള ജൈവവളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും മാറിമാറി പ്രയോഗിക്കാം. നട്ട് ആറു മുതല്‍ 10 മാസത്തിനുള്ളില്‍ വിളവെടുക്കാം. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കായ്കളുണ്ടാകുന്നത്.
പേരില്‍ വെള്ളരിയുണ്ടെങ്കിലും പാഷന്‍ ഫ്രൂട്ടിന്റെ കുടുംബമാണ് ഈ ചെടി. ഇളം പ്രായത്തില്‍ പറിച്ചെടുത്ത് പച്ചക്കറിയായി ഉപയോഗിക്കാം. പഴുക്കാന്‍ മരത്തില്‍ നിര്‍ത്തിയാല്‍ പഴമായി കഴിക്കാം. വിളഞ്ഞു പഴുക്കാന്‍ മൂന്നു മാസമെടുക്കും. പച്ച നിറത്തിലുള്ള കായ്കള്‍ വിളഞ്ഞു പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും, പള്‍പ്പിന് നല്ല മധുരമാണ്.
പ്രമേഹം, രക്തസമ്മര്‍ദം, ആസ്മ എന്നിവയ്‌ക്കെതിരേ പ്രയോഗിക്കാം. ഔഷധഗുണങ്ങളാല്‍ സമ്പന്നമായ ആകാശവെള്ളരിയില്‍ അയേണ്‍ ,കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവ ധാരാളമായുണ്ട്. പ്രോട്ടീനുകള്‍, നാരുകള്‍ എന്നീ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു. വിളര്‍ച്ചയെ ചെറുക്കാനും നല്ലതാണ് ആകാശ വെള്ളരി.
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കുമ്പളം. വള്ളിയായി വളരുന്ന ഈ പച്ചക്കറി നിലത്ത് വളര്‍ത്തിയും പന്തലിട്ടും വളര്‍ത്താം. രുചികരമായ കറികളുണ്ടാക്കാനും ജ്യൂസ് തയാറാക്കാനുമെല്ലാം കുമ്പളം നല്ലതാണ്. എന്നാല്‍ ഈ പച്ചക്കറി…
വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. പാവല്‍, കോവല്‍, പടവലം, പയര്‍ തുടങ്ങിയവ വെയിലിനെ ഇഷ്ടപ്പെടുന്നവയാണ്. ഇവയെ പന്തിലിട്ടാണ് വളര്‍ത്തുക. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്.…
© All rights reserved | Powered by Otwo Designs
Leave a comment