മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ് ലഭിക്കാനിതു സഹായിക്കും.

By Harithakeralam
2024-10-11

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ് ലഭിക്കാനിതു സഹായിക്കും.  

ആവശ്യമുള്ള സാധനങ്ങള്‍

നല്ലപോലെ മൂത്തു പഴുത്ത പഴങ്ങള്‍, മത്തന്‍, ശര്‍ക്കര, വെള്ളം, കോഴിമുട്ട എന്നിവയാണ് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വലിയൊരു പ്ലാസ്റ്റിക് ഡ്രമ്മും ആവശ്യമാണ്.

തയാറാക്കുന്ന വിധം

മത്തനും പഴങ്ങളും കുരുവും തൊലിയും അടക്കം ചെറു കഷണങ്ങളാക്കി മിക്‌സിയിലിട്ട് നല്ലവണ്ണം അരച്ചെടുക്കണം. പ്ലാസ്റ്റിക് ഡ്രമ്മിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത പഴങ്ങളുടെ ലായനി ഒഴിക്കുക. ഇതിലേക്ക് പൊടിയാക്കിയ ശര്‍ക്കര ചേര്‍ക്കുക. തുടര്‍ന്ന് കോഴിമുട്ട പൊട്ടിച്ച് ഒഴിക്കണം. 10 ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും ഒഴിഞ്ഞു കിടക്കണം. ഇത് നല്ലവണ്ണം ഇളക്കിയശേഷം ഒരു മസ്ലിന്‍ തുണികൊണ്ട് മൂടി അടച്ചുവെക്കുക. ദിവസവും ഒരുനേരം നന്നായി ഇളക്കി മസ്ലിന്‍ തുണികൊണ്ട് വീണ്ടും മൂടിക്കെട്ടണം. 21 ദിവസം ഇളക്കല്‍ തുടരണം. ദ്രാവകത്തിന് മുകളില്‍ വെളുത്ത പാട കെട്ടിയിട്ടുണ്ടെങ്കില്‍ എടുത്തു കളയണം.

സൂക്ഷിച്ചുവയ്ക്കല്‍        

21 ദിവസം മുകളില്‍ പറഞ്ഞ പോലെ ചെയ്യുക തുടര്‍ന്ന് പാത്രം വായു കടക്കാത്തവിധം അടച്ചുമൂടിക്കെട്ടി 20 ദിവസം സൂക്ഷിച്ചു വെക്കണം. ഇളക്കിയും അല്ലാതെയും 41 ദിവസം ലായനി സൂക്ഷിക്കണം. ഇതിനു ശേഷം മിശ്രിതം അരിച്ചെടുത്ത് കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം. 100 മില്ലി ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ശേഷം വേണം ഉപയോഗിക്കാം.

ഗുണങ്ങള്‍  

 1. ജൈവവസ്തുക്കള്‍ അതിവേഗം വിഘടിക്കാനും അവ ചെടികള്‍ക്ക് എളുപ്പം വലിച്ചെടുക്കാന്‍പറ്റുന്ന രൂപത്തിലാക്കി മാറ്റാനും ഇഎംലായനി സഹായിക്കും.

2. ഉപദ്രവകാരികളായ അണുക്കളെ നശിപ്പിക്കും.  

3. വിത്തുകള്‍ വേഗം മുളയ്ക്കാനും തൈകള്‍ വേഗം വളരാനും വിഷാംശം കലര്‍ന്നിട്ടുള്ള അവശിഷ്ടങ്ങള്‍ ശുദ്ധീകരിക്കാനും ഇഎം ലായനി നല്ലതാണ്.

4. ചെടികളിലെ ചിലതരം കുമിള്‍രോഗങ്ങളെ അകറ്റാനുമിതു നല്ലതാണ്.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs