പോഷകസമൃദ്ധി മുതല്‍ അര്‍ബുദ പ്രതിരോധ ഗുണം വരെ ; മുട്ടപ്പെരുമ വിളിച്ചോതി ഇന്ന് ലോക മുട്ട ദിനം

ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷനാണ് ഒക്‌റ്റോബര്‍ മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയെ ലോക മുട്ട ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

By ഡോ. എം. മുഹമ്മദ് ആസിഫ്
2024-10-11

പോഷകങ്ങളുടെ പവര്‍ ഹൗസ് എന്ന്  ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോത്പന്നമാണ് മുട്ട.  മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ മുട്ട ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി ഇന്ന് ലോക മുട്ടദിനം ആചരിക്കുകയാണ്. ഇന്റര്‍നാഷണല്‍ എഗ്ഗ് കമ്മീഷനാണ് ഒക്‌റ്റോബര്‍ മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയെ ലോക മുട്ട ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.

പോഷകങ്ങളുടെ പവര്‍ ഹൗസ്

ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തില്‍ ഉള്‍പ്പെടേണ്ട പോഷകങ്ങള്‍ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ്മുട്ട. കോഴിമുട്ടയില്‍ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ അളവ് യഥാക്രമം 76.1%, 12.6%, 9.5%, 0.7%, 1.1% എന്നിങ്ങനെയാണ്.മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമ്യദ്ധമായ കലവറയാണ്. ശരാശരി 50 മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയില്‍ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോ അമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസ്സായാണ്മുട്ടപരിഗണിക്കപ്പെടുന്നത്. ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്നതിന്റെ സൂചകമാണ് ജൈവികമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ. മാംസ്യ മാത്രകളുടെ ഗുണനിലവാരത്തിന്റെ സൂചകമായ ജൈവിക മൂല്യം / ബയോളജിക്കല്‍ വാല്യുവിന്റെ കാര്യത്തില്‍മുട്ടയില്‍ അടങ്ങിയ മാംസ്യത്തെ വെല്ലാന്‍ മറ്റൊരു മാംസ്യ മാത്രയില്ല എന്ന് തന്നെ പറയാം. 

പശുവിന്‍ പാലില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവിക മൂല്യം 90 ആണങ്കില്‍മുട്ടയില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യം 94 എന്ന ഉയര്‍ന്ന നിലയിലാണ്. മുലപ്പാലില്‍ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യത്തോട് അടുത്ത് നില്‍ക്കുന്നതാണ്മുട്ടയിലെ മാംസ്യത്തിന്റെ ജൈവികമൂല്യമെന്നതുമറിയുക.

550 ഓളം വ്യത്യസ്ഥങ്ങളായ പ്രോട്ടീനുകള്‍മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്നും വെള്ളയില്‍ നിന്നും ഇതുവരെയും വേര്‍ത്തിരിച്ചെടുത്തിട്ടുണ്ടെന്ന്ലോകപ്രശസ്ത ഗവേഷണ ജേര്‍ണലായ ന്യൂട്രിയന്റ്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനത്തെ പറ്റി മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂര്‍ണമായും തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. നമുക്ക് ഇന്നുമറിയാത്ത എത്രയോ പോഷക രഹസ്യങ്ങള്‍ ഇനിയുംമുട്ടയ്ക്കുള്ളില്‍ മറഞ്ഞിരിപ്പുണ്ടെന്ന് ചുരുക്കം.

കോഴിമുട്ട കഴിച്ചാല്‍ കൊഴുപ്പ് കൂടുമോ  

ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പുകളാണ്മുട്ടയിടങ്ങിയ കൊഴുപ്പു മാത്രകളില്‍ മഹാ ഭൂരിഭാഗവും. നൂറു ഗ്രാംമുട്ടയില്‍ അടങ്ങിയിട്ടുള്ള ആകെ കൊഴുപ്പ് മാത്രകളില്‍ അഞ്ചര ഗ്രാമും മോണോ അണ്‍സാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് ഇനത്തില്‍പ്പെട്ട അപൂരിത കൊഴുപ്പ് മാത്രകളാണ്. ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പ് മാത്രകളുടെ ഉയര്‍ന്ന അളവ്മുട്ടയെ ആര്‍ക്കും കൊഴുപ്പിനെ പേടിക്കാതെ കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാക്കി മാറ്റുന്നു.മുട്ടകഴിക്കുന്നത് രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്ന പേടി ചിലര്‍ക്കെങ്കിലുമുണ്ട്. ഇത്തരം ചില മുന്നറിയിപ്പുകള്‍ മുന്‍കാലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍മുട്ടകഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന വാദത്തെ പുതിയ ആരോഗ്യഗവേഷണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ലിനോലിക് അമ്ലം ഉള്‍പ്പെടെയുള്ള അവശ്യ ഫാറ്റി അമ്ലങ്ങളുടെ സാന്നിധ്യവുംമുട്ടയില്‍ ഏറെ. ജീവകം സി. ഒഴിച്ചു സകല ജീവകങ്ങളുംമുട്ടയുടെ മഞ്ഞക്കരുവില്‍ മറഞ്ഞിരിപ്പുണ്ട്.മുട്ടയുടെ വെള്ളയില്‍ ആവട്ടെ ബി വിഭാഗത്തില്‍പ്പെട്ട ജീവകങ്ങള്‍ ധാരാളമായും അടങ്ങിയിരിക്കുന്നു. 

ജീവകങ്ങള്‍ മാത്രമല്ല ഏറെ ആരോഗ്യഗുണങ്ങള്‍ കണക്കാക്കുന്ന കോളിന്‍ എന്ന ഘടകത്തിന്റെ നിറഞ്ഞ കലവറ കൂടിയാണ്മുട്ട.മുട്ടയുടെ മഞ്ഞക്കരുവില്‍ നൂറ് ഗ്രാമില്‍ 680 മില്ലിഗ്രാം വരെയും വെള്ളയില്‍ ഒരു മില്ലിഗ്രാം വരെയും കോളിന്‍ അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം, മസ്തിഷ്‌കത്തിന്റെ വികാസം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് എല്ലാം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമായാണ് കോളിനെ ആരോഗ്യശാസ്ത്രം പരിഗണിക്കുന്നത്.മാത്രമല്ല കുട്ടികളില്‍മസ്തിഷ്‌കത്തിന്റെ വികാസത്തിലും നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയിലും കോളിന് വലിയ പങ്കുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് ആരോഗ്യശാസ്ത്രം വിലയിരുത്തുന്ന ലൂട്ടിന്‍ മാത്രകളും കോളിന്‍ ഘടകത്തിനൊപ്പം മുട്ടയില്‍ ഉണ്ട് .ജീവക സമൃദ്ധി മാത്രമല്ല ധാതുസമൃദ്ധിയിലുംമുട്ടയുടെ മികവ് ഒട്ടും പിന്നിലല്ല. ഫോസ്ഫറസ് കാത്സ്യം പൊട്ടാസ്യം സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിന്‍ തുടങ്ങിമുട്ടയില്‍ അടങ്ങിയ മറ്റ് ധാതുമൂലകമാത്രകളും ഏറെ. അയേണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാല്‍മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാനുള്ള പ്രതിരോധ ഔഷധമാണ് പരിഗണിക്കുന്നത് 

. രക്ത സമ്മര്‍ദ്ദം കുറയ്ക്കുക, (Anti-hypertensive activity), പ്രതിരോധ ഗുണം പ്രദാനം ചെയ്യുക (Immunomodulatory activities). അര്‍ബുദ കോശങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധം (Tumor-inhibitory activity), രോഗാണുക്കള്‍ക്ക് എതിരെയുള്ള പ്രതിരോധം ( Antimicrobial activity), നിരോക്‌സീകരണ ഗുണം (Antioxidant) തുടങ്ങിയ സ്വഭാവങ്ങളുംമുട്ടയില്‍ അടങ്ങിയ മാംസ്യ മാത്രകളില്‍ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.മുട്ടയേക്കാള്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാവുന്ന ഇത്രയും പോഷക സമ്യദ്ധമായ മറ്റൊരു ആഹാര സ്രോതസ്സ് ഇല്ലെന്ന് തന്നെ പറയാം.മുതിര്‍ന്ന ഒരു വ്യക്തി ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകള്‍ എങ്കിലും കഴിച്ചിരിക്കണം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) നിര്‍ദ്ദേശിച്ചതിന്റെ കാരണവും മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 90 മുട്ടകള്‍ എങ്കിലും ഉറപ്പാക്കണമെന്നും ഐ. സി. എം. ആര്‍. നിര്‍ദേശിക്കുന്നു.

Leave a comment

പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ

പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.  മലബന്ധത്തെ തടയാനും…

By Harithakeralam
വെയിലേറ്റ കരിവാളിപ്പ് മാറി മുഖം തിളങ്ങും: പപ്പായ ഫെയ്‌സ്പാക്ക് പരീക്ഷിക്കാം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…

By Harithakeralam
പുഷ് അപ്പ് ചെയ്യൂ: ആരോഗ്യം നിലനിര്‍ത്തൂ

വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.

By Harithakeralam
പാചകം ചെയ്യാന്‍ മികച്ച എണ്ണകള്‍

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…

By Harithakeralam
രക്ത സമര്‍ദം നിയന്ത്രിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…

By Harithakeralam
മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…

By Harithakeralam
അതിരുകളില്ലാത്ത ഹൃദയ സ്‌നേഹം; ബീഹാര്‍ സ്വദേശിയുടെ ഹൃദയം സ്വീകരിച്ച് മുഹമ്മദ്

അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ  എന്ന 19 വയസുകാരന്റെ ഹൃദയം വയനാട്  ജില്ലയിലെ…

By Harithakeralam
പരിപൂര്‍ണ ആരോഗ്യത്തിനായി 'വിയ ' മേയ്ത്രയില്‍ ആരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച്  നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs