കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ ലഭിക്കുന്നു. വിളകള്‍ക്ക് സഹായകമാകുന്ന സൂക്ഷ്മ ജീവികള്‍ക്ക് വേണ്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ ലഭിക്കുന്നു. വിളകള്‍ക്ക് സഹായകമാകുന്ന സൂക്ഷ്മ ജീവികള്‍ക്ക് വേണ്ട ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇലയഴുകല്‍ ജൈവകാര്‍ബണ്‍ അടക്കം 16 അവശ്യമൂലകങ്ങളെ മണ്ണിലേക്ക് നല്‍കുന്നു.
1. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നുവെന്നതാണ് കരിയിലകളുടെ ഏറ്റവും വലിയ ഗുണം. നനയ്ക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനിതു സഹായിക്കുന്നു.
2. സൂര്യപ്രകാശം നേരിട്ട് വേരുകളില്‍ പതിക്കുന്നത് ഒഴിവാക്കുന്നു. വേനല്‍ക്കാലത്ത് ചെടികള്‍ ആരോഗ്യത്തോടെ വളരാനിതു സഹായിക്കുന്നു.
3. ഉപദ്രവകാരികളും വളം ഊറ്റുന്നവരുമായ കളകളുടെ വളര്‍ച്ച തടയാന്‍ കരിയില കൊണ്ടു പുതയിടുന്നതു സഹായിക്കും.
4. ഇലകള്‍ അലിഞ്ഞു മണ്ണിനോട് ചേരുമ്പോള്‍ ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്ന മൂലകങ്ങളും മണ്ണിനോട് ചേരുന്നു. നല്ല വിളവ് ലഭിക്കാനിതു സഹായിക്കുന്നു.
5.മണ്ണൊലിപ്പ് തടയുന്നു, മണ്ണില്‍ നിന്നു ജലം ബാഷ്പീകരിക്കുന്നതും തടയുന്നു.
6. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു കരിയില കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഭാരം കുറയാനും വേരോട്ടത്തിനുമിതു സഹായിക്കും.
7. കരിയില ഗ്രോബാഗിലിട്ടാല്‍ നല്ല നീര്‍വാര്‍ച്ചയും വായു സഞ്ചാരവും ഉറപ്പാണ്, വളങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാന്‍ ഇതു മൂലം ചെടികള്‍ക്ക് സാധിക്കും.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
ചിലപ്പോള്‍ മേഘാവൃതമായ അന്തരീക്ഷം, അല്ലെങ്കില്‍ നല്ല വെയില്‍, ഒപ്പം ചൂടും പൊടിയും... കേരളത്തിലെ കാലാവസ്ഥ കുറച്ചു ദിവസമായി ഇങ്ങനെയാണ്. പനിയും ചുമയും കൊണ്ടു വലഞ്ഞിരിക്കുകയാണ് മനുഷ്യര്‍. ഇതു പോലെ നമ്മുടെ…
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
© All rights reserved | Powered by Otwo Designs
Leave a comment