പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു.
കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി വന്നിരുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് പുറമെ പുതിയതായി നാലു അവാര്‍ഡുകള്‍ കൂടെ ഉള്‍പ്പെടുത്തി ആകെ 41 അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു.
കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന സി. അച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന സി. അച്യുതമേനോന്‍ സ്മാരക അവാര്‍ഡ്, മികച്ച കാര്‍ഷിക ഗവേഷണത്തിന് നല്‍കുന്ന എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ്, അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ (2023 മില്ലറ്റ് പദ്ധതി) മികവോടെ നടപ്പിലാക്കിയ കൃഷി ഭവനു നല്‍കുന്ന അവാര്‍ഡ്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് എന്നീ നാല് പുതിയ അവാര്‍ഡുകളാണ് കൃഷി വകുപ്പ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്നത്. അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതായിരിക്കും കൃഷിഭവനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 -07- 2024 ആണ്. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമം നിര്‍ദ്ദേശം ചെയ്യാവുന്നതാണ്.
ക്ഷോണി സംരക്ഷണ അവാര്‍ഡിനുള്ള അപേക്ഷകള്‍ അതായത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും കര്‍ഷക ഭാരതി അവാര്‍ഡിനുള്ള അപേക്ഷകള്‍ 27.07.2024 ന് മുന്‍പ് ലഭിക്കത്തക്കവിധം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്കുമാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് keralaagriculture.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment