ജൈവകൃഷി സാക്ഷ്യപത്രം, റെയ്ന്‍ ഫോറസ്റ്റ് അലയന്‍സ് സാക്ഷ്യപത്രം എന്നിവ ലഭിച്ച അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി പി.പ്രസാദ്.
ചാലക്കുടി : ജൈവകൃഷി സാക്ഷ്യപത്രം, റെയ്ന്‍ ഫോറസ്റ്റ് അലയന്‍സ് സാക്ഷ്യപത്രം എന്നിവ ലഭിച്ച അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി പി.പ്രസാദ്. പദ്ധതിയുടെ ഭാഗമായി ആദിവാസി കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും സംസ്‌കരിക്കുന്നതിനും മൂല്യവര്‍ദ്ധനവ് നടത്തുന്നതിനുമായുള്ള സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ പൊതുമേഖലാ രംഗത്ത് ഇത്തരം സാക്ഷ്യപത്രം ലഭിക്കുന്ന തെക്കേ ഇന്ത്യയിലെ ആദ്യ പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി. പദ്ധതിയുടെ നിര്‍വഹണം അടുത്ത 2 വര്‍ഷത്തേക്ക് നീട്ടുകയും 2 കോടി 64 ലക്ഷം രൂപ ഇതിനായി ചെലവഴിക്കാന്‍ കഴിയുകയും ചെയ്യും. കേരളാഗ്രോ എന്ന ബ്രാന്‍ഡില്‍ അതിരപ്പിള്ളി ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുകയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. കേരള അഗ്രി ബിസിനസ്സ് കമ്പനി (കാബ്‌കോ) യാഥാര്‍ഥ്യമാകുന്നതോടുകൂടി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം കാരണം കൃഷിനാശം സംഭവിച്ച അതിരപ്പിള്ളിയിലെ കര്‍ഷകര്‍ക്ക്, അതിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന 10 കോടി രൂപയില്‍ നിന്നും സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
കാര്‍ഷിക ഉത്പാദക കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ ബി അശോക് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് , കെ.എല്‍.ഡി.സി ചെയര്‍മാന്‍ പി വി സത്യനേശന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ പ്ലാനിംഗ് ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീന മാത്യു, കെഎല്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ രാജീവ് പി എസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍, വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍, അതിരപ്പിള്ളി ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി നോഡല്‍ ഓഫീസര്‍ സാലുമോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസമ്മ ജോര്‍ജ്, വാഴച്ചാല്‍ ഡി എഫ് ഓ ലക്ഷ്മി ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാന്റി ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിജേഷ് കെ കെ, അഷിത രമേശ്, സരസ്വതി വിജയാനന്ദന്‍, വിവിധ ഊരുകളിലെ മൂപ്പന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന ജനവിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്ര വികസനം ലക്ഷ്യമാക്കിയും കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി. അവര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളും സംഭരിക്കുന്ന വനവിഭവങ്ങളും ശേഖരിച്ച് മൂല്യവര്‍ദ്ധനവ് നടത്തി അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, പരമ്പരാഗത കൃഷി വികാസ് യോജന, യുഎന്‍ഡിപി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 7 കോടി 91 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment