കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന 'ആശ്രയ' കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്.
കൃഷിവകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തില്‍ AIMS പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനായ KATHIR (Kerala Agriculture Technology Hub and Information Repository) പോര്‍ട്ടലിലൂടെയും കൃഷി വകുപ്പിന്റെ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാക്കുന്നതിനായാണ് ആശ്രയ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സേവന മേഖലയിലെ കൃഷിക്കൂട്ടങ്ങള്‍, കൃഷിശ്രീ സെന്ററുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തില്‍ 'ആശ്രയ' ഡിജിറ്റല്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഈ വര്‍ഷം കാര്‍ഷിക പ്രാധാന്യമുള്ളതും ചെറുകിട നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ളതുമായ പ്രദേശം കണ്ടെത്തി പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും ആശ്രയ കേന്ദ്രങ്ങള്‍ ആരംഭിക്കുക. വിജയ സാധ്യത വിലയിരുത്തിയായിരിക്കും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആശ്രയ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുക. ഓരോ കൃഷിഭവന്‍ പരിധിയിലും ഒരു കര്‍ഷക സേവന കേന്ദ്രമെന്നതാണ് ലക്ഷ്യം.
കൃഷിഭവന്‍ പരിധിയില്‍ ലഭ്യമായിട്ടുള്ള AIMS രജിസ്‌ട്രേഷന്‍, നെല്ല്/ പച്ചത്തേങ്ങ/ കൊപ്ര സംഭരണ രജിസ്‌ട്രേഷന്‍, SMAM രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഇതര സാങ്കേതിക സേവനങ്ങളും കര്‍ഷകര്‍ക്ക് ഈ കേന്ദ്രം വഴി ലഭ്യമാക്കും. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ സേവനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ ആവശ്യമായ പ്രധാന സേവനകേന്ദ്രമായി പ്രവര്‍ത്തിച്ച് കര്‍ഷകരുടെ ഒരു 'വണ്‍ സ്റ്റോപ്പ് ഡെസ്റ്റിനേഷന്‍' ആയാണ് ആശ്രയ പ്രവര്‍ത്തിക്കുക. കര്‍ഷകന് സേവന കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് നിരക്ക് ഈടാക്കുന്നതാണ്. കൃഷിയിടത്തിലെത്തി നടത്തുന്ന സേവനങ്ങള്‍ക്കും പുതിയ സേവനങ്ങള്‍ക്കും നിരക്ക് പ്രാദേശികമായി നിശ്ചയിച്ചു നല്‍കും.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment