ഉറമ്പുകളെ അകറ്റാന്‍ പത്ത് പൊടിക്കൈകള്‍

കൃഷിയില്‍ ശല്യക്കാരായ ഉറുമ്പുകളെ തുരത്താന്‍ പത്ത് മാര്‍ഗങ്ങള്‍

By Harithakeralam
2024-02-18

കര്‍ഷകരുടെ മിത്രങ്ങള്‍ എന്നതു പോലെ ശത്രുക്കളുമാണ് ഉറുമ്പുകള്‍. ഇവ മുട്ടയിട്ട് പെരുകുന്ന സമയമാണിപ്പോള്‍. പച്ചക്കറികളുടെ തൈകളും ഇളം ഇലകളും കായ്കളുമെല്ലാം ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി നശിപ്പിക്കും. കഷ്ടപ്പെട്ട് വളര്‍ത്തിയ കായ്കനികള്‍ നശിച്ചു പോകാന്‍ ഇതു കാരണമാകും. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ശല്യക്കാരായി എത്തുന്ന ഉറുമ്പുകളെ തുരത്താനുള്ള പത്ത് മാര്‍ഗങ്ങള്‍ ഇതാ.

1. തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിന്‍ മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പ് ശല്യമുണ്ടാകില്ല.

2. കൃഷിയിടങ്ങളില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും.

3. ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പു വിതറണം.

4. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.

5. അപ്പക്കാരം അല്ലെങ്കില് ബോറിക് ആസിഡ്, പഞ്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നുകയും കോളനിയില്‍ എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഇതോടെ ഉറുമ്പുകള്‍ കൂട്ടത്തോടെ നശിക്കും.

6. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ മിക്‌സ് ചെയ്ത് ഉറുമ്പുകള്‍ ഉള്ള സ്ഥലങ്ങളില്‍ കൊണ്ട് വക്കുക.

7. വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റിയ സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്‌പ്രേ ചെയ്യുക. സോപ്പുവെള്ളം സ്‌പ്രേയ് ചെയ്താലും ഇവ പോകുകയും ചെയ്യും.

8. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില് കലക്കി സ്‌പ്രേ ചെയ്താലും ഗുണം ലഭിക്കും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.

9. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും.

10. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ചേര്‍ത്ത് ഒരു തുണിയില്‍ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക.

Leave a comment

ഗ്രോബാഗില്‍ വളര്‍ത്താം വെള്ള വഴുതന

വൈവിധ്യങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് വഴുതന. വിവിധ ആകൃതിയിലും  നിറത്തിലും  രുചിയിലുമെല്ലാമുള്ള വഴുതന ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത്…

By Harithakeralam
വെണ്ടകളില്‍ കേമന്‍ ആനക്കൊമ്പന്‍

മഴക്കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വിവിധയിനം വെണ്ടകള്‍ നാം കൃഷി ചെയ്യാറുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ അത്യുദ്പാദന ശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ വിത്ത് ഇന്നു വിപണിയില്‍ ലഭ്യമാണ്. നാടന്‍…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ ദിവസവും

അടുക്കളത്തോട്ടത്തിലെ സൂപ്പര്‍ സ്റ്റാറാണ് പയര്‍. അച്ചിങ്ങ എന്ന പേരിലും  അറിയപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ അനായാസം നട്ടുവളര്‍ത്താവുന്ന ഇനമാണിത്. രുചികരമായ തോരനും മെഴുക്കുപുരട്ടിയുമാണ് പയര്‍ കൊണ്ടുള്ള…

By Harithakeralam
കൊടും വെയില്‍ പ്രശ്‌നമല്ല; ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം - മൈക്രോഗ്രീനാണ് താരം

കാലാവസ്ഥ വ്യതിയാനം കാരണം ദുരിതത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. വേനല്‍മഴ എത്തിനോക്കുക പോലും ചെയ്യാത്തതിനാല്‍ കൃഷിയെല്ലാം നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം രൂക്ഷമാണ്. ഈ അവസ്ഥയില്‍ വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നതു…

By Harithakeralam
തക്കാളിക്കും ചീരയ്ക്കും പ്രത്യേക പരിചരണം

ചൂട് കാരണം ഏറ്റവുമധികം നാശം സംഭവിക്കുന്നത് തക്കാളി, ചീര പോലുള്ള വിളകള്‍ക്കാണ്. താപനില വര്‍ധിക്കുന്നത് കാരണം തക്കാളിയില്‍ കായും പൂവും കൊഴിയുകയും ചീരയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവയെ ഒരു പരിധി…

By Harithakeralam
വേനലിലും കറിവേപ്പ് കാട് പിടിച്ചു വളരും

അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിളയാണ് കറിവേപ്പ്. എന്നാല്‍ എത്ര പരിചരണം നല്‍കിയാലും കറിവേപ്പ് നല്ല പോലെ വളരുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ വിളകളെപ്പോലെയും…

By Harithakeralam
വേനലിലും പന്തല്‍ നിറയെ കോവല്‍

മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും…

By Harithakeralam
ഗ്രോബാഗ് കൃഷിയില്‍ വിജയിക്കാന്‍

അടുക്കളത്തോട്ടിലെ കൃഷി ഉഷാറാക്കുന്ന തിരക്കിലായിരിക്കുമെല്ലാവരും. പുതിയ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ നടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗ്രോബാഗ് ഒരുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs