അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം 2024 അപേക്ഷകള്‍ ക്ഷണിക്കുന്നു

By Harithakeralam
2024-05-05

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ കെ.എ.യു. റെയ്‌സ് 2024, കെ.എ.യു. പെയ്സ് 2024, പ്രോഗ്രാമുകളിലേക്ക് 2024 മെയ് മാസം  30-ാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്. നൂതന ആശയങ്ങളുള്ള കാര്‍ഷിക മേഖലയില്‍ സംരംഭം  തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും പ്രോഗ്രാമുകളിലേക്കായി അപേക്ഷിക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍. കെ. വി. വൈ റാഫ്ത്താര്‍ പദ്ധതിയുടെ കീഴിലാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ വേറിട്ട ആശയങ്ങളുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാമിലേക്കും (കെ.എ.യു. റെയ്സ് 2024), നിലവില്‍ സംരംഭം തുടങ്ങിയവര്‍ക്ക് പ്രാട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്കും (കെ.എ.യു. പേസ് 2024) അപേക്ഷിക്കാം.

കെ.എ.യു. റെയ്സ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്. നൂതന ആശയങ്ങളുള്ള വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആശയങ്ങള്‍ സംരംഭമായി വികസിപ്പിക്കുന്നതിനുമായി 4 ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.  വിവിധ ഘട്ട സ്‌ക്രീനിങ്ങുകള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് rabi.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487 243 8332/ 8330801782/8220718221 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ rabi@kau.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അഗ്രിബിസിനസ്സ് ഇന്‍ക്യബേറ്ററിലേക്ക് തപാല്‍ വഴിയോ ഗൂഗിള്‍ ഫോം മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 30.05.2024  വൈകിട്ട് 4:00 മണി.

Leave a comment

ഡിജിറ്റല്‍ കര്‍ഷക സേവനങ്ങള്‍ക്കായി 'ആശ്രയ' കേന്ദ്രങ്ങള്‍ വരുന്നു.

തിരുവനന്തപുരം: കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാകുവാന്‍ സഹായകമാകുന്ന 'ആശ്രയ' കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍…

By Harithakeralam
സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…

By Harithakeralam
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍  ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍  (2 ദിവസത്തെ) പരിശീലന…

By Harithakeralam
പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…

By Harithakeralam
കേര പദ്ധതിക്ക് ലോകബാങ്ക് അനുമതി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമര്‍പ്പിച്ച…

By Harithakeralam
ശീതകാല പച്ചക്കറിക്കൃഷിയിലും കൂണ്‍ കൃഷിയിലും പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…

By Harithakeralam
ഗോശാല തുടങ്ങാം, 20 പശുക്കളെ സൗജന്യമായി നല്‍കും

കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…

By Harithakeralam
തെങ്ങിന്‍ തൈ വില്‍പ്പനയ്ക്ക്

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs