ഫെബ്രുവരി -9 ലോക അപസ്മാര ദിനം: മാറാവ്യാധിയല്ല; മനസിലാക്കണം യാഥാര്‍ഥ്യം

ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ അഞ്ചു പേര്‍ക്ക് അപസ്മാരം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍, മൂന്നില്‍ രണ്ടുപേരും കുട്ടികളാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ, ഏതു പ്രായപരിധിയിലുള്ളവരെയും ഏത് പശ്ചാത്തലത്തിലുള്ളവരെയും അപസ്മാരം ബാധിക്കാം.

By Dr. Poornima Narayanan Nambiar
2026-02-09

നമ്മുടെ സമൂഹത്തില്‍ അപസ്മാരത്തെ അഥവാ എപ്പിലപ്‌സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങള്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിച്ചിട്ടും കാലം വളരെ മുന്നോട്ടുപോയെങ്കിലും, ചില അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ മുന്‍ കാലങ്ങളില്‍ ഉള്ളപ്പോലെ തന്നെ പറ്റിപ്പിടിച്ചിരിക്കുന്നു എന്നതാണ് സത്യം. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്, ഇന്നും നമ്മുടെ സമൂഹം അപസ്മാരത്തെ ഒരു സോഷ്യല്‍ taabo  ആയി കാണുന്നുവെന്നത്. സത്യത്തില്‍, നമ്മുടെ സമൂഹത്തില്‍ ആളുകള്‍ തുറന്ന് പറയാന്‍ വിസമ്മതിക്കുന്ന രണ്ട് പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അത് അപസ്മാരവും, മാനസികാരോഗ്യ പ്രശ്‌നങ്ങളുമാണ്. ആദ്യം എന്താണ് അപസ്മാരം എന്ന് നോക്കാം തലച്ചോറിലെ നാഡീകോശങ്ങളിലുണ്ടാകുന്ന അസാധാരണമായ വൈദ്യുത പ്രവാഹം മൂലം ബോധക്ഷയം, ശരീരത്തിന്റെ അനിയന്ത്രിതമായ വിറയല്‍, പേശീവലിവ് എന്നിവ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് അപസ്മാരം (Epilepsy). ഏകദേശം 50 ദശലക്ഷം വ്യക്തികള്‍ക്ക് അപസ്മാര രോഗബാധ ഉണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതില്‍, ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ അഞ്ചു പേര്‍ക്ക് അപസ്മാരം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍, മൂന്നില്‍ രണ്ടുപേരും കുട്ടികളാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ, ഏതു പ്രായപരിധിയിലുള്ളവരെയും ഏത് പശ്ചാത്തലത്തിലുള്ളവരെയും അപസ്മാരം ബാധിക്കാം.

അപസ്മാരത്തെ ചുറ്റിപ്പറ്റിയ പഴയ അന്ധവിശ്വാസങ്ങള്‍: പുരാതനകാലത്ത് അപസ്മാരം ഒരു സാധാരണ രോഗമല്ലെന്നും, അത് ഒരു ജിന്ന് ,ബാധ, ദുഷ്ടാത്മാവിന്റെ കയറ്റം, അല്ലെങ്കില്‍ ശാപം എന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. അന്നത്തെ സാഹചര്യത്തില്‍, രോഗികള്‍ സ്വാഭാവിക ചികിത്സകള്‍ക്ക് പകരം വിവിധ പുണ്യസ്ഥലങ്ങളെ സമീപിക്കുവായിരുന്നു. ചില കുടുംബങ്ങള്‍ അതിനെ ചികിത്സിക്കേണ്ട ഒരു രോഗമെന്നില്ലാതെ, ജീവിതത്തിന്റെ ഭാഗമായ ഒരുതരം ശാപമായി കണ്ടു സഹിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഇന്നും  സമൂഹത്തില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ വൈരുദ്ധ്യം: സ്ത്രീകളുടെ കാര്യത്തില്‍ അപസ്മാരം ഒരു ആരോഗ്യപ്രശ്‌നമെന്നതിലുപരി ഒരു സാമൂഹിക ഭാരമായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍ തന്റെ രോഗത്തെക്കുറിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങളെ ഭയന്ന്,അവരുടെ ആരോഗ്യം സംബന്ധിച്ച സത്യങ്ങള്‍ മറച്ചു വയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു.അതേസമയം,അപസ്മാരമെന്ന രോഗം പുരുഷന്മാരില്‍ കണ്ടാല്‍, അതിനെ അത്ര വലിയ പ്രശ്‌നമായി സമൂഹം കാണാറില്ല. ''ശരിയാണ്, ചികിത്സിച്ചാല്‍ മതിയല്ലോ'' എന്ന നിലയിലാണ് പല കുടുംബങ്ങളും അത് സമീപിക്കുന്നത്.  ഒരു ആണ്‍കുട്ടിക്ക് അപസ്മാരമുണ്ടെങ്കില്‍ കുടുംബങ്ങളും സമൂഹവും അതിനെ സാധാരണമായ ആരോഗ്യ പ്രശ്‌നമായി കാണുമ്പോള്‍, പെണ്‍കുട്ടിയുടെ കാര്യത്തില്‍ അത് ഒരു ''വലിയ പ്രശ്‌നം'' എന്ന നിലയ്ക്കാണ് പലപ്പോഴും വിലയിരുത്തുന്നത്. ഈ രണ്ട് സമീപനങ്ങളുടെ വ്യത്യാസം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജെന്‍ഡര്‍ വൈരുദ്ധ്യത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

ശാസ്ത്രം പറയുന്ന യാഥാര്‍ത്ഥ്യം: വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അപസ്മാരം  തലച്ചോറിലെ നാഡീപ്രവര്‍ത്തനത്തിലെ അസാധാരണ മാറ്റം മൂലമാണ് ഉണ്ടാകുന്നത്. ഇതിന് brain injury, stroke, genetic conditions എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ കൊണ്ടാവാം. അതിനാല്‍ ഇത് ഒരു ദൈവദോഷമോ ഭൗതികാതീത ശക്തികളുടെ ഇടപെടലോ അല്ല, മറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാനും ചികിത്സിക്കാനുമാകുന്ന ഒരു വൈദ്യശാസ്ത്രരോഗം മാത്രമാണ്.

ഇന്നും തുടരുന്ന തെറ്റായ വിശ്വാസങ്ങള്‍: ഇന്നത്തെ സമൂഹത്തിലും, അപസ്മാരം വന്നാല്‍ രോഗിയുടെ കൈയില്‍ താക്കോല്‍, ഇല, തുടഗിയ വസ്തുക്കള്‍ കൊടുക്കുമ്പോള്‍  ''ശാന്തമാക്കും'' എന്ന് കരുതുന്ന തെറ്റായ പ്രത്മശൃശ്രൂഷ രീതികള്‍ തുടരുന്നുണ്ട്. ഇത് വെറും തെറ്റിദ്ധാരണ മാത്രമാകുന്നു. ശരിയായ വിധത്തില്‍ പ്രത്മശൃശ്രൂഷ എങ്ങനെ നല്‍കാം.

അപസ്മാരം തുടങ്ങുന്ന സമയം കുടുംബാംഗങ്ങളും ചുറ്റുപാടിലുള്ളവരും ഭയപ്പെടേണ്ട കാര്യമില്ല. പകരം ചെയ്യേണ്ടത്:

1.രോഗിയെ കാറ്റ് കിട്ടുന്ന സുരക്ഷിത സ്ഥാനത്ത് ചരിച്ചു കിടത്തുക.

2.ചുറ്റുമുള്ള അപകടസാധ്യതയുള്ള വസ്തുക്കള്‍ മാറ്റുക

3.കഴുത്തിലെ ടൈറ്റായ വസ്ത്രങ്ങള്‍ ഇളക്കുക, വായിലോ മൂക്കിലോ വരുന്ന തുപ്പല്‍/ചാര്‍ദ്ദി വൃത്തിയാക്കുക

4.രോഗിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുക

ഇവയാണ് ശാസ്ത്രീയമായി ശരിയായ മാര്‍ഗങ്ങള്‍.

പഴയതും പുതുതുമായ ചികിത്സകള്‍: മുന്‍കാലത്ത് Eptoin, Phenobarbitone പോലുള്ള മരുന്നുകളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന്, അപസ്മാരത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന നിരവധി പുതിയ  മരുന്നുകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് ഇവ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുംസുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാം.എന്നാല്‍ ദീര്‍ഘകാലം മരുന്ന് കഴിച്ചിട്ടും രോഗം നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍, അതു നേരത്തെ തിരിച്ചറിഞ്ഞ് epilepsy സ്‌പെഷ്യലിസ്‌റ് അടങ്ങിയ ഒരു മെഡിക്കല്‍ ടീമിനെ സമീപിക്കുന്നത് അനിവാര്യമാണ്.

അഡ്വാന്‍സ്ഡ്  പരിശോധനകളും ശസ്ത്രക്രിയാ സാധ്യതകളും: Video EEG, Functional MRI പോലുള്ള പരീക്ഷണങ്ങള്‍ വഴി രോഗം ശസ്ത്രക്രിയ മുഖേന തടയാന്‍  പറ്റുമോ എന്നത് കൃത്യമായി മനസ്സിലാക്കാം.ചില രോഗികളില്‍ ശസ്ത്രക്രിയക്ക് മികച്ച ഫലമാണ് ലഭിക്കുന്നത്, പ്രത്യേകിച്ച് ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം തുടരുന്നവരില്‍. മരുന്നുകള്‍ ഉപയോഗിച്ചുതന്നെ രോഗം പൂര്‍ണ്ണമായി നിയന്ത്രിക്കാനാകുന്നവരില്‍ ശസ്ത്രക്രിയ വേണ്ടതില്ല. എന്നാല്‍ അതില്‍ പരാജയപ്പെടുന്ന കേസുകളില്‍ surgery ഏറ്റവും ഫലപ്രദമാണ്.അപസ്മാരത്തെക്കുറിച്ചുള്ള മിത്തുകള്‍  നമ്മള്‍ മാറ്റേണ്ട സമയമാണിത്.തെറ്റായ വിശ്വാസങ്ങളും പേടികളും മാറ്റി വച്ച്, രോഗം ആരംഭിക്കുന്നതുമുതല്‍ ശരിയായ സമയത്ത് ചികിത്സ തേടുക അത്യാവശ്യമാണ്. അപസ്മാരം ചികിത്സിക്കാനാകാത്ത രോഗമല്ലെന്നും,  ശരിയായ ചികിത്സയും പിന്തുണയും ലഭിച്ചാല്‍, രോഗികള്‍ക്ക് പൂര്‍ണ്ണമായും സാധാരണ ജീവിതം നയിക്കാനാകും എന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 

(ആസ്റ്റര്‍ മിംസ് കോഴിക്കോട്ടിലെ Consultant - Neurologist & Epileptologits ആണ് ലേഖിക)

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs