അമിതമായാല്‍ നനയും പ്രശ്‌നം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്.

By Harithakeralam
2025-01-12

നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന് ചെടികള്‍ നശിച്ചു പോയെന്നു പരാതി പറയുന്നവര്‍ ഏറെയാണ്.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളാണ്. പച്ചക്കറികള്‍ ക്രമേണ വിളവ് കുറഞ്ഞു നശിച്ചു പോകാനിതു കാരണമാകും. തുരുമ്പ്, ബ്ലൈറ്റ്, ഇലപ്പുള്ളി എന്നിവയുള്‍പ്പെടെ സസ്യങ്ങളെ ബാധിക്കുന്ന നിരവധി ഫംഗസ് രോഗകാരികളുണ്ട്. ഫംഗസുകള്‍ വന്നതിനു ശേഷം പ്രതിവിധികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.

1. കൃഷിത്തോട്ടം വൃത്തിയാക്കുക

നമ്മുടെ തോട്ടം, പച്ചക്കറികളായാലും പൂന്തോട്ടമായാലും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താഴെ വീണ ഇലകള്‍, ചെടികളുടെ അവശിഷ്ടങ്ങള്‍, കളകള്‍ എന്നിവ സ്ഥിരമായി നീക്കം ചെയ്യുക. പരിപാലന ഉപകരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക. ചെടികളുടെ ചുവട് ഭാഗമെപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാത്ത ശാഖകള്‍ മുറിച്ചു കൊടുക്കുക.

2. വായു സഞ്ചാരം  

പച്ചക്കറി തൈകള്‍ നടുമ്പോള്‍ ആവശ്യമായ ഇടയകലം നല്‍കുക. പ്രത്യേകിച്ച് തക്കാളി, വഴുതന, പച്ചമുളക്, വെണ്ട പോലുള്ള ഇനങ്ങള്‍. മതിയായ അകലം നല്‍കി ശരിയായ വായു സഞ്ചാരം ഉറപ്പാക്കിയാല്‍ ഫംഗസ് ബാധ കുറയും.

3. രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ നടുക

ഫംഗസ് ബാധയെ ചെറുക്കുന്ന വിത്തുകള്‍ നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചിട്ടുണ്ട്. തക്കാളി, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ ഇത്തരം വിത്തുകളുണ്ട്. ഇവ അംഗീകൃത നഴ്‌സറികളില്‍ നിന്നും വാങ്ങി നടുക.

4. ജൈവം തന്നെ നല്ലത്

ഇനി ഫംഗസ് വന്നാല്‍ പേടിക്കേണ്ട, ജൈവ കീടനാശിനികള്‍ ഉപയോഗിച്ചു തന്നെ ഇതിനെ തുരത്താം.  പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാതെ തന്നെ ഫംഗസിനെ തുരത്താനിതു സഹായിക്കും.  വേപ്പെണ്ണ, വെളുത്തുള്ളി, അടിസ്ഥാനമാക്കിയുള്ള കീടനാശിനികള്‍ ഫംഗസിനെതിരേ ഗുണം ചെയ്യും.

5. നന കൃത്യതയോടെ  

ചൂടും ഈര്‍പ്പവും അമിതമായാല്‍ ഫംഗസ് തഴച്ചു വളരും. നന അമിതമായി തടത്തില്‍ വെള്ളം കെട്ടികിടന്നാല്‍ ഫംഗസ് ബാധ ഉറപ്പാണ്. ഇതിനാല്‍ നന ആവശ്യത്തിനുമാത്രം നല്‍കുക. വെള്ളം അനാവശ്യമായി കെട്ടികിടക്കാന്‍ ഇടവരുത്തരുത്.

Leave a comment

കണി കാണാന്‍ വെള്ളരി നടാം

വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…

By Harithakeralam
അമിതമായാല്‍ നനയും പ്രശ്‌നം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല വെയിലായതിനാല്‍ പച്ചക്കറികള്‍ക്ക് സ്ഥിരമായി നനയ്ക്കുന്നവരാണ് നാം. കത്തുന്ന വെയില്‍ ചെടി വാടിപ്പോകാതിരിക്കാന്‍ നല്ല പോലെ നനച്ചു പ്രശ്‌നത്തിലായവരുണ്ട്. തടത്തില്‍ വെള്ളം കെട്ടികിടന്ന് ഫംഗസ് ബാധ വന്ന്…

By Harithakeralam
ഗ്രോബാഗില്‍ കാപ്‌സിക്കം വളര്‍ത്താം

പല വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും കാപ്‌സിക്കം നമ്മളങ്ങനെ കൃഷി ചെയ്യാറില്ല. ചിക്കന്‍ വിഭവങ്ങള്‍ തയാറാക്കുമ്പോഴും മറ്റും കാപ്‌സിക്കം നിര്‍ബന്ധമാണ്. കാണാന്‍ ഏറെ മനോഹരമാണ് കാപ്‌സിക്കം. ചുവപ്പ്,…

By Harithakeralam
പന്തലിട്ട് വളര്‍ത്താം ചൗ ചൗ

കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക…

By Harithakeralam
വെയിലത്തും പന്തല്‍ നിറയെ കോവയ്ക്ക

നല്ല ചൂടുള്ള കാലാവസ്ഥയാണിപ്പോള്‍, ഉച്ച സമയത്തെല്ലാം നല്ല വെയിലുമുണ്ട്. ഈ കാലാവസ്ഥയിലും കോവലില്‍ നിന്നും മികച്ച വിളവ് ലഭിക്കാന്‍ നല്ല പരിചരണം ആവശ്യമാണ്.  പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും…

By Harithakeralam
ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക

ഗ്രോബാഗില്‍ കൃഷി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. സ്ഥലപരിമിതി ഏറെയുള്ള കേരളത്തില്‍ സ്വന്തമായി പച്ചക്കറികള്‍ വിളയിക്കാന്‍ മികച്ചൊരു മാര്‍ഗമാണ് ഗ്രോബാഗ് കൃഷി. ടെറസിന് മുകളില്‍ ഗ്രോബാഗില്‍…

By Harithakeralam
ചീര തഴച്ചു വളരാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ

കുറച്ചു ദിവസം മുമ്പ് വിതച്ച ചീര വിത്തുകള്‍ കാലാവസ്ഥ മികച്ചതായതിനാല്‍ നല്ല വളര്‍ച്ച നേടിയിരിക്കും. മുരടിപ്പില്ലാതെ തുടര്‍ന്നു ചീര തഴച്ചു വളര്‍ന്ന് നല്ല പോലെ ഇലകളുണ്ടാകാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. മുരടിച്ചു…

By Harithakeralam
കാന്താരിയെ നശിപ്പിക്കാന്‍ ഇലപ്പേനും വെള്ളീച്ചയും, തുരത്താം ജൈവ രീതിയില്‍

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന വിളയാണ് കാന്താരി മുളക്. സാധാരണയായി കീടങ്ങളും രോഗങ്ങളുമൊന്നും കാന്താരിയെ ആക്രമിക്കാറില്ല. എന്നാല്‍ അടുത്ത കാലത്തായി ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം കാന്താരിയില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs