ഹൃദയത്തിന് കരുത്ത് പകരുന്ന പാനീയങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യത്തില്‍ ചെറുപ്പം മുതലേ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ നോക്കാം.

By Harithakeralam
2026-01-17

ഹൃദയാഘാതം വരുന്നതു തടയാന്‍ ചെറുപ്പം മുതല്‍ തന്നെ ശ്രദ്ധിക്കണമെന്നാണിപ്പോള്‍ ഡോക്റ്റര്‍മാര്‍ പറയുന്നത്. കാരണം യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വലിയ തോതില്‍ സംഭവിക്കുന്നുണ്ട്. കുഴഞ്ഞു വീണു മരണങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തില്‍ ചെറുപ്പം മുതലേ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ നോക്കാം.

1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓണ്‍ ഹെല്‍ത്ത് നടത്തിയ പഠനത്തില്‍   ഗ്രീന്‍ ടീ ഉപയോഗം  ഹൃദയത്തെ സംരക്ഷിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. മോശം കൊളസ്‌ട്രോളും  ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഗ്രീന്‍ ടിയില്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ സഹായിക്കും. ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടി കുടിക്കുന്നത് ഹൃദയത്തിന് ഏറെ നല്ലതാണ്.

2. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴമാണ് മാതാള നാരങ്ങ. ഈ  ആന്റി-ഓക്‌സിഡന്റുകള്‍ രക്തക്കുഴലുകളുടെ ഭിത്തികളെ പ്രതിരോധ പ്രതികരണങ്ങളില്‍ നിന്നും ഓക്‌സിഡേറ്റീവ് കേടുപാടുകളില്‍ നിന്നും സംരക്ഷിക്കും.ദിവസവും ഒരു കപ്പ് മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് കരോട്ടിഡ് ആര്‍ട്ടറിയിലെ പ്ലാക്ക് വളര്‍ച്ച തടയുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ സംയുക്തം കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ സംഭവിക്കുന്നത് തടയും.

3. ഹൃദയത്തിന് ഏറെ മികച്ചൊരു പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. നിട്രിക് ഓക്‌സൈഡ് ധാരാളം അടങ്ങിയ ബീറ്റ് റൂട്ട് കഴിക്കുന്നത് നല്ല പോലെ രക്തയോട്ടത്തിന് സഹായിക്കും. ഇതിനാല്‍ രക്തസമ്മര്‍ദം കുറയും.

4. നമ്മുടെ പരമ്പരാഗതമായ പാനീയമാണ് മഞ്ഞള്‍ പാള്‍. മഞ്ഞളിലെ കുര്‍കുമിനും പാലിന്റെ ഗുണങ്ങളും ചേരുമ്പോള്‍ ഹൃദയത്തിനു മികച്ചൊരു പാനീയമായി ഇതുമാറും.

5. രാത്രി ഒരു സ്പൂണ്‍ ചിയ സീഡ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ ഈ വെള്ളം കുടിക്കുക. കൊളസ്‌ട്രോള്‍, രക്തസമര്‍ദം എന്നിവ സാധാരണ നിലയിലാക്കാനിതു സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs