അസ്ഥികളുടെ ബലഹീനത, ക്ഷീണം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുകാരണമുണ്ടാകാം.
ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഘടകമാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ 25 ഹൈഡ്രോക്‌സി വിറ്റാമിന്‍ ഡി 20 മുതല്‍ 40 ng/mLവരെ ആവശ്യമാണ്. വിറ്റാമിന്‍ ഡി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ പല രീതിയിലാണ് ശരീരം കാണിക്കുന്നത്. അസ്ഥികളുടെ ബലഹീനത, ക്ഷീണം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുകാരണമുണ്ടാകാം.
1. പേശികളിലെ വേദന പതിവായി ഉണ്ടാകുന്നത് വിറ്റാമിന്‍ ഡി കുറയാനുള്ള പ്രധാന കാരണമാണ്. വിട്ടുമാറാതെ പേശിവേദനയുണ്ടെങ്കില്‍ ഉടനെ പരിശോധന നടത്തണം.
2. മലബന്ധത്തിനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കുമുള്ള സാധ്യതയിതു വര്‍ദ്ധിപ്പിക്കുന്നു.
3. മാനസികാവസ്ഥയിലുള്ള മാറ്റങ്ങളെയും വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനം സ്വാധീനിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ സെറാടോണിന്റെ ഉത്പാദനത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിന്റെ കുറവ് മാനസികാവസ്ഥയെ മോശമായി ബാധിക്കുകയും വിഷാദത്തിനു കാരണമാവുകയും ചെയ്‌തേക്കാം.
4. യാതൊരു കാരണവുമില്ലാതെ മുടി കൊഴിയുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കുന്നതു നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment