ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുറേയൊക്കെ ചെറുപ്പം നിലനിര്‍ത്താം.
എപ്പോഴും ചെറുപ്പമായിരിക്കുക എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ ഇതിന് അല്‍പം അധ്വാനവും ഒപ്പം പണവും ആവശ്യമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുറേയൊക്കെ ചെറുപ്പം നിലനിര്‍ത്താം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളാണിവ.
1. ബദാം
വിറ്റാമിന്‍ ഇയും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറും ബദാമില്‍ ധാരാളമുണ്ട്. ഇതിനാല്‍ ബദാം പതിവായി കഴിക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മം നല്‍കും.
2. വാള്‍നട്‌സ്
വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും ഒമേഗ 3 ഫാറ്റി ആസിഡും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കുകയും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
3. പിസ്ത
വിറ്റാമിന്‍ ഇയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ പിസ്തയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
4. കശുവണ്ടി
കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലീനിയം, സിങ്ക് എന്നിവ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താനും സഹായിക്കും.
5. ബ്രസീല്‍ നട്‌സ്
നമുക്ക് വലിയ പരിചയമില്ലാത്തതാണ് ബ്രസീല്‍ നട്‌സ്. കണ്ടാല്‍ ചക്കക്കുരുവാണെന്നേ പറൂ, നല്ല വിലയുമുണ്ട്. സെലീനിയം ധാരാളമിതില്‍ അടങ്ങിയിരിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment