പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം ദിവസങ്ങളോളം വച്ചു കുടിക്കുന്നതു നല്ലതല്ല.
യാത്ര ചെയ്യുമ്പോള്‍ കുടിക്കാന്‍ കാറില്‍ കുപ്പിവെള്ളം സൂക്ഷിക്കുന്നവരാണ് മിക്കവരും. പുറത്ത് നിന്നുള്ള വെള്ളം വാങ്ങിക്കുടിക്കുന്നത് പലതരം പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുമെന്ന ഭീതിയുള്ളതിനാലാണിത്. ഒന്നോ രണ്ടോ കുപ്പിവെള്ളം കാറില്‍ സൂക്ഷിച്ച് ദിവസങ്ങള്‍ കൊണ്ടാണ് കുടിച്ചു തീര്‍ക്കുക. എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളം ദിവസങ്ങളോളം വച്ചു കുടിക്കുന്നതു നല്ലതല്ല.
ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കാറിനുള്ളിലെ ചൂടില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളമിരിക്കുന്നതാണ് പ്രശ്‌നം. എസി ഓഫ് ചെയ്താല്‍ പിന്നെ കാറിനകത്ത് നല്ല ചൂടായിരിക്കും. ദീര്‍ഘനേരം ചൂടില്‍ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരത്തിലെത്താന്‍ ഇടയാക്കുമെന്നാണ് സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടുവെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അവ ഒരു ലിറ്ററില്‍ ട്രില്യണ്‍ കണക്കിനെന്ന നിരക്കില്‍ നാനോകണങ്ങള്‍ വെള്ളത്തിലേക്ക് പുറത്തുവിടുന്നു. ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കഴുകി വൃത്തിയാക്കാത്ത കുപ്പിയില്‍ കുടിച്ച വെള്ളം ദിവസങ്ങളോലം സൂക്ഷിക്കുന്നതു ബാക്ടീരിയ വളര്‍ച്ചയ്ക്കിടയാക്കും. ബാക്ടീരിയയുള്ള വെള്ളം കുടിക്കുന്നത് ദഹനത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിക്കാതെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോട്ടിലോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലോ ഉപയോഗിക്കുന്നതാണ് നല്ലത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment