ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ കൂവയുടെ ഗുണം മനസിലാക്കി പുതുതലമുറ കഴിച്ചു തുടങ്ങിയതോടെ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നു.
നമ്മുടെ പറമ്പില്‍ വെറുതെ വളര്‍ന്നിരുന്ന കൂവ പറിച്ചെടുത്ത് ഉണക്കി പൊടിച്ചു വെള്ളം തിളപ്പിച്ചും കുറുക്കാക്കിയുമെല്ലാം കഴിച്ചവരായിരുന്നു പഴമക്കാര്‍. ആരോഗ്യ സംരക്ഷണത്തിന് കൂവ എത്രത്തോളം നല്ലതാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വിദേശ സംസ്‌കാരം കടന്നു വന്നതോടെ കൂവയെ പുതുതലമുറ മറന്നു. എന്നാലിപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൂവ വിളയിച്ചു പൊടിയാക്കുന്ന നിരവധി പേരുണ്ട്. ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ കൂവയുടെ ഗുണം മനസിലാക്കി പുതുതലമുറ കഴിച്ചു തുടങ്ങിയതോടെ ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുന്നു.
1. ദഹന ആരോഗ്യം: ദഹിക്കാന്‍ എളുപ്പമുള്ളതാണ് കൂവ. അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവ ശമിപ്പിക്കാനിതു സഹായിക്കും.
2. ഭാരം കുറയ്ക്കാന്‍: കലോറി കുറവും ഫൈബര്‍ കൂടുതലുമാണ് കൂവയില്‍. വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനുമിതു സഹായിക്കും.
3. ഹൃദയാരോഗ്യം: പൊട്ടാസ്യം ധാരാളമുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയാനും സഹായിക്കും.
4. ശരീരത്തിന് തണുപ്പും ഉന്മേഷവും നല്‍കും. ഇതിനാല്‍ വേനല്‍ക്കാലത്തും വ്രതമെടുത്തിരിക്കുന്നവര്‍ക്കും കൂവ വെള്ളം കുടിക്കുന്നതു നല്ലതാണ്.
5. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ് കൂവ. എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment