ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷത്തിനു 13-നു തുടക്കം;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷത്തിനു 13-നു തുടക്കം;മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By Harithakeralam
2024-02-08

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-നു വൈകിട്ട് 3 30-നു വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരുന്ന മഹാസമ്മേളനത്തില്‍ സഹകരണ - തുറമുഖ വകുപ്പു മന്ത്രി വി. എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്, വനം - വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പ്രശസ്ത സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, എം. മുകുന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.എംപി മാരായ കെ. മുരളീധരന്‍, എം. കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, പി. ടി. ഉഷ, എംഎല്‍എമാരായ കെ. കെ. രമ, ടി. പി. രാമകൃഷ്ണന്‍, കെ. പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍, ഇ. കെ. വിജയന്‍, കാനത്തില്‍ ജമീല, കെ. എം. സച്ചിന്‍ ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍, പി. ടി. എ. റഹീം, ഡോ. എം. കെ. മുനീര്‍, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി തുടങ്ങിയ ജനപ്രതിനിധികളും മുന്‍ മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, സി. കെ. നാണു തുടങ്ങിയവരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും ആശംസകള്‍ അര്‍പ്പിക്കും.

ചീഫ് സെക്രട്ടറി വി. വേണു, സഹകരണസെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ്, കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് തുടങ്ങിയ ഉദ്യോഗസ്ഥപ്രമുഖരും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ പെസഫിക് റീജിയണല്‍ ഡയറക്ടര്‍ ബാല ജി അയ്യര്‍, മഹാരാഷ്ട്ര ലേബര്‍ കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കസാല്‍ക്കര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിലീപ് ഭായ് സംഘാനി തുടങ്ങിയ സഹകരണരംഗത്തെ പ്രമുഖരും സാമൂഹികസാംസ്‌കാരികരംഗത്തെ പ്രഗത്ഭരും ആശംസ നേരാന്‍ എത്തുന്നുണ്ട്. യൂഎല്‍സിസിഎസ് ചെയര്‍മാനും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ രമേശന്‍ പാലേരി സ്വാഗതവും യൂഎല്‍സിസിഎസ് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു നന്ദിയും ആശംസിക്കുന്ന പരിപാടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് ശരത്ത് ഈണം പകര്‍ന്ന് എം. ജി. ശ്രീകുമാര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് ആരംഭിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയെപ്പറ്റി ഡോ. റ്റി. എം. തോമസ് ഐസക്കും പ്രൊഫ. മിഷേല്‍ വില്യംസും ചേര്‍ന്നെഴുതിയ അക്കാദമികഗ്രന്ധമായ 'ബില്‍ഡിങ് ഓള്‍ട്ടര്‍നേറ്റിവ്സി'ന്റെ പരിഷ്‌കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന 'ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും' (മനോജ് കെ. പുതിയവിള) എന്ന പുസ്തകവും വേദിയില്‍ പ്രകാശനം ചെയ്യും.

സൊസൈറ്റിയുടെ മാര്‍ഗ്ഗദീപമായ വാഗ്ഭടാനന്ദന്റെ ജീവിതത്തിലെ സുപ്രധാനമുഹൂര്‍ത്തങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും കോര്‍ത്തിണക്കി സുസ്ഥിരവികസനത്തിന്റെ കലാത്മകാവിഷ്‌കാരമായ (Artistic Narratives in Sustainable Social Development) 'കളേഴ്സ് ഓഫ് റെസിലിയന്‍സ്' എന്ന പ്രദര്‍ശനവും ഉദ്ഘാടനനഗരിയില്‍ ഒരുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖചിത്രകാരരുടെ ആവിഷ്‌കാരങ്ങളാണു ചിത്രപ്രദര്‍ശനത്തില്‍ ഉള്ളത്. ഉദ്ഘാടനസമ്മേളനത്തിനുശേഷം വേദിയിലും മടപ്പള്ളി കോളെജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നയിക്കുന്ന മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെ 'നെയ്ക്ക്' എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6-ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടര്‍ന്ന് അതേ വേദിയില്‍ ഏഴുമണിക്കു നടക്കുന്ന 'മെലഡി നൈറ്റ്' സംഗീതനിശയില്‍ ജി. വേണുഗോപാല്‍, അഫ്‌സര്‍, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. മടപ്പള്ളി കോളെജ് ഗ്രൗണ്ടിലെ വേദിയില്‍ രാത്രി 8 മുതല്‍ ശിവമണി, സ്റ്റീഫന്‍ ദേവസ്സി, ആട്ടം കലാസമിതി എന്നിവര്‍ ചേര്‍ന്നു മ്യൂസിക് ഫ്യൂഷന്‍ ഒരുക്കും.

ശതാബ്ദിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ശതാബ്ദിലോഗോ ചലച്ചിത്രതാരം മോഹന്‍ലാലും ബ്രോഷര്‍ തെന്നിന്‍ഡ്യന്‍ താരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജും യൂഎല്‍സിസിഎസ് ന്യൂസ് ലെറ്റര്‍ വ്യവസായമന്ത്രി പി. രാജീവും പ്രകാശനം ചെയ്തു. കെഎല്‍ എഫില്‍ സൊസൈറ്റി ചെയര്‍മാനും എഴുത്തുകാരന്‍ എം. മുകുന്ദനുമായുള്ള സഭാഷണവും സംഘടിപിച്ചിരുന്നു.സമ്മേളനനഗരിയില്‍ സംഘടിപ്പിക്കുന്ന 'കളേഴ്സ് ഓഫ് റെസിലിയന്‍സ്' പ്രദര്‍ശനത്തിനുള്ള മൂന്നു ദിവസത്തെ ചിത്രരചനാക്യാമ്പും ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നടക്കുന്നുണ്ട്. ഫെബ്രുവരി 8, 9, 10 തീയതികളില്‍ ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ക്യാമ്പ്.

തൊഴിലാളികളുടെ നൈപുണ്യത്തിലും ഉയര്‍ന്ന വേതനത്തിലും ആനുകൂല്യങ്ങളിലും ക്ഷേമത്തിലും മുഖ്യ ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിടനിര്‍മ്മാണം, തുടര്‍പഠനം, മക്കള്‍ക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളില്‍ പ്രധാനകോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്, ആരോഗ്യസര്‍വ്വേ. ജീവിതശൈലിരോഗപ്രതിരോധം, സൊസൈറ്റിക്കു സ്വന്തം കായികടീമുകള്‍, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎല്‍ ടെക്നിക്കല്‍ ആന്‍ഡ് അഡ്മിനിസ്ലേറ്റിവ് സര്‍വ്വീസ് തുടങ്ങാനും തീരുമാനമുണ്ട്. കൂടാതെ തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിന്റെ ഭാഗമാണ്.

കൃഷി, ടൂറിസം രംഗങ്ങള്‍ ബന്ധപ്പെടുത്തി ഒരു മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കല്‍, യുവാക്കള്‍ക്കു തൊഴില്‍ നല്കാന്‍ ലോകനിലവാരത്തില്‍ നൈപുണ്യം നല്കി വിവിധമേഖലകളില്‍ ലേബര്‍ ബാങ്കുകള്‍ക്കു രൂപം നല്കല്‍, പൊതുജനങ്ങള്‍ക്കായി സോളാര്‍ പദ്ധതി ഉള്‍പ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികള്‍ എന്നിങ്ങനെ വേറെയും പരിപാടികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കും വൈകാതെ അന്തിമരൂപം നല്കും. 2025 ഫെബ്രുവരി 13-നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങള്‍ക്കു പരിസമാപ്തി ആകും.

Leave a comment

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam
ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍

 ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…

By Harithakeralam
കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ: മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍

കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…

By Harithakeralam
കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്; പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി

കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…

By Harithakeralam
തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs