ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച തക്കാളി ഇനങ്ങളാണ്.
തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം ഒക്റ്റോബര്‍ മുതല്‍ നവംബര്‍-ഡിസംബര്‍ വരെയുള്ള സമയമാണ്. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച തക്കാളി ഇനങ്ങളാണ്.മിക്ക കറികളിലും പ്രധാന ചേരുവയാണ് തക്കാളി. എന്നാല്‍ കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഈ മണ്ണില്‍ ബാക്ടീരിയകള്‍ വഴിയുണ്ടാവുന്ന 'ബാക്ടീരിയല്‍ വാട്ടം' വലിയ തലവേദനയാണ്. ഇതിനെ പ്രതിരോധിച്ചാല്‍ തന്നെ തക്കാളി ചെടി വളര്‍ന്ന് നല്ല ഫലം തരും.
1. വിത്തുകള്‍ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്. വിത്ത് മുളക്കുവാന്‍ വെക്കുമ്പോള്‍ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികള്‍ ചാക്കിലോ ഗ്രോബാഗിലോ നടാം. നിലത്ത് നടുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയല്‍ വാട്ടം,നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകള്‍ പ്രധിരോധിക്കാം. രണ്ടില്‍ കൂടുതല്‍ ചെടികള്‍ ഒരു ഗ്രോബാഗില്‍ നട്ടാല്‍ കായ്ഫലം കുറയും. പകുതി ഭാഗം നടീല്‍ മിശ്രിതം നിറച്ച ശേഷം തൈകള്‍ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താല്‍ കൂടുതല്‍ വേരുകള്‍ ഇറങ്ങി ചെടി ആരോഗ്യത്തോടെ വളരും.
2.നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം തക്കാളി നടേണ്ടത്.
3. നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 Ltr water) ഇലകളില്‍ തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.
4. ചെടി നടുമ്പോള്‍ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളര്‍ന്ന ശേഷം താങ്ങു നാട്ടുമ്പോള്‍ വേരുപടലത്തിനു പൊട്ടലുണ്ടാവും, ചെടി നശിക്കും.
5. തക്കാളിച്ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളര്‍ന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകള്‍ തണ്ടില്‍ നിന്നും 2 ഇഞ്ച് മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയില്‍ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങള്‍ മുറിച്ചു കളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാന്‍ സഹായിക്കും.
6. ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങള്‍ ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോള്‍ തളിക്കുകയും ചെയ്യണം.
7. കുമ്മായം കിഴികെട്ടി നേര്‍ത്ത ധൂളിയായി ഇലകളില്‍ വീഴ്ത്തുന്നത് ചിത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളീച്ച എന്നിവയെ പ്രതിരോധിക്കാന്‍ നല്ലതാണ്.
8. തക്കാളി പൂക്കളില്‍ പരാഗണം നടന്നാല്‍ മാത്രമേ കായ്കള്‍ ഉണ്ടാവുകയുള്ളൂ. പരാഗണം കൃത്യമായി നടന്നില്ലെങ്കില്‍ പൂക്കള്‍ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും. അതിനു കൃത്രിമ പരാഗണം നടത്താ . പൂവ് കുലുങ്ങത്തക്ക വിധത്തില്‍ തണ്ടില്‍ ചെറുതായി തട്ടണം, രണ്ടു മിനിട്ട് നേരം ഇങ്ങനെ ചെയ്യുക. രാവിലെ വേണം ചെയ്യാന്‍. എല്ലാ ദിവസവും ചെയ്താല്‍, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും.
9. പുളിപ്പിച്ച ദോശ മാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി ആരോഗ്യത്തോടെ വളര്‍ന്ന് വരും.
10. ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്മോണുകള് എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്ധിപ്പിക്കാനും…
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്ച്ചയില്ലാതെ കുരുടിച്ചു നില്ക്കുന്നുവെന്ന പ്രശ്നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന് സാധിച്ചെന്നു…
എല്ലാതരം ചെടികള്ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില് കമ്പോസ്റ്റുകള് നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment