കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഈ പ്രശ്‌നം കുറയൊക്കെ പരിഹരിക്കാം.
പ്രായമാകും തോറും ശരീരത്തില്‍ ധാരാളം ചുളിവുകള്‍ വന്നു തുടങ്ങും. പ്രായമേറുമ്പോള്‍ ശരീരം കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് കുറയും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണം ഇതാണ്. കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഈ പ്രശ്‌നം കുറയൊക്കെ പരിഹരിക്കാം.
നമ്മുടെ പ്രിയപ്പെട്ട ഭക്ഷണമായ ചിക്കന്‍ ശരീരത്തിലെ കൊളാജന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമാണ് കോഴി ഇറച്ചി. എന്നാല്‍ നമ്മള്‍ കഴിക്കുന്നതു പോലെ എണ്ണയും മസാലകളും വാരിത്തേച്ച് പാകം ചെയ്യരുതെന്നുമാത്രം.
കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന സിങ്ക്, ചെമ്പ് തുടങ്ങിയവ മത്സ്യത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളും മീനിലുണ്ട്. നല്ല ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ മീന്‍ ധാരാളം കഴിക്കുന്നതു സഹായിക്കും.
മുരിങ്ങ, ചീര പോലുള്ള ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നവയാണ്. ഇവയും ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുട്ടയുടെ വെള്ളയില്‍ 18 അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിനും ശരീരത്തിനും മികച്ചതാണ്. മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നത് ചര്‍മ്മത്തെ സുന്ദരമാക്കും.
നാരങ്ങയിലും മറ്റു സിട്രസ് പഴങ്ങളിലും നല്ല അളവില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുക മാത്രമല്ല, ടോക്സിനുകള്‍ പുറന്തള്ളുകയും ചെയ്യും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment