കൃത്യമായി കണ്ടെത്തി പ്രതിവിധികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി മുഴുവനായി നശിച്ചു പോകാന്‍ ദിവസങ്ങള്‍ മാത്രം മതി.
വേനല്‍ക്കാലം കൃഷിക്കാലം കൂടിയാണെങ്കിലും കീടങ്ങളുടെ ആക്രമണമിക്കാലത്ത് രൂക്ഷമായിരിക്കും. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് വേനല്‍ക്കാലത്ത് പച്ചക്കറികളെ നശിപ്പിക്കുന്നതില്‍ മൂന്നില്‍. ഇവയെ കൃത്യമായി കണ്ടെത്തി പ്രതിവിധികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി മുഴുവനായി നശിച്ചു പോകാന്‍ ദിവസങ്ങള്‍ മാത്രം മതി.
ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച, മത്തന്‍ വണ്ട് എന്നിവയാണു പ്രധാന പ്രശ്‌നക്കാര്‍. തളിര്‍ ഇലകളും പൂവും കായ്കളുമെല്ലാം ഇവ നശിപ്പിക്കും. പതിയെ പതിയെ ചെടിയും മുരടിച്ചു നശിക്കും. മനസ് മടുത്ത് കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരും.
1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.
2. കുരുമുളകില്‍ ഫൈറ്റോഫ്‌തോറ ആക്രമണം തടയുന്നതിനായി ബോഡോ മിക്‌സ്്ച്ചര്‍ ഒരു ശതമാനം തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
3.മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ്ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക
5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.
മത്തന്‍ വിത്തുകള് മുളച്ചു വള്ളി വീശിതുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് നല്കുന്ന പരിചരണമാണ് വിളവ് ലഭിക്കുന്നതില് പ്രധാനം. കാലാവസ്ഥയിലെ മാറ്റങ്ങള് മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും ബാധിച്ചിട്ടുണ്ട്. കീടങ്ങളും…
ചൂട് കൂടി വരുകയാണിപ്പോള്... വരും ദിവസങ്ങളില് ചൂട് വര്ധിക്കാന് മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില് നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്. പയര്‍, മത്തന്‍, പാഷന്…
ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില് വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇവയെ തുരത്താനുള്ള മാര്‍ഗങ്ങള്‍…
തക്കാളിച്ചെടികള് നടാന് അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും കീടങ്ങളും തക്കാളിയെ…
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില് കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്ഘകാല വിളകള്ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്ക്കാലമായിരുന്ന കഴിഞ്ഞ വര്ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല് കൃഷിയിടത്തില് മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്ഘകാല വിളകള്ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള് ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള് സംസ്കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
© All rights reserved | Powered by Otwo Designs
Leave a comment