ഇലപ്പുള്ളി രോഗമാണ് കേരളത്തിലെ കര്‍ഷകരിന്നു നേരിടുന്ന പ്രധാന പ്രശ്‌നം.
നല്ല രുചിയുള്ള ചീരയില ലഭിക്കുന്ന സമയമാണിത്, നല്ല വെയില്‍ ലഭിക്കുന്നതിനാല്‍ ചീര ആരോഗ്യത്തോടെ വളര്‍ന്നു ധാരാളം ഇലകള്‍ ലഭിക്കും. എന്നാല്‍ ഇലപ്പുള്ളി രോഗമാണ് കേരളത്തിലെ കര്‍ഷകരിന്നു നേരിടുന്ന പ്രധാന പ്രശ്‌നം. ഇലപ്പുള്ളി രോഗത്തെ തുരത്തി ചീരക്കൃഷി ലാഭകരമാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍.
ഇലപ്പുള്ളി
ചീര ഇലയുടെ രുചിയും ഉത്പാദനവും കുറയാന്‍ ഇലപ്പുള്ളി രോഗം കാരണമാകും. മണ്ണിലൂടെയും വിത്തിലൂടെയുമാണ് രോഗം പകരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നടാന്‍ നിലമൊരുക്കുമ്പോള്‍ ഒരു സെന്റിന് നാല് കിലോ എന്ന അനുപാതത്തില്‍ കുമ്മായം ചേര്‍ക്കുക. നല്ല പോലെ പൊടിഞ്ഞ കുമ്മായം വേണ്ട ചേര്‍ക്കാന്‍.
2. ട്രൈക്കോഡര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച വളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ ഇലപ്പുള്ളി രോഗത്തെ 90 ശതമാനവും അകറ്റി നിര്‍ത്താം.
3. ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങി ഏതു വളമായാലും നല്ല പോലെ പൊടിഞ്ഞവ മാത്രം ഉപയോഗിക്കുക.
4. നടും മുമ്പ് വിത്തുകളില്‍ സ്യൂഡോമോണസ് പ്രയോഗം നടത്തുക. ഒരു ടീസ്പൂണ്‍ വിത്തിന് രണ്ടു ടീസ്പൂണ്‍ സ്യൂഡോമോണസ് പൗഡര്‍ എടുക്കുക. 10 തുള്ളി പുളിച്ച മോരോ കഞ്ഞിവെള്ളമോ ചേര്‍ത്ത് രണ്ടു മിനിറ്റ് വച്ച് പാകുക.
5. പച്ചയും ചുവപ്പും ഇടകലര്‍ത്തി നടുന്നതു രോഗത്തെ ചെറുക്കാന്‍ നല്ലതാണെന്ന് കര്‍ഷകര്‍ പറയാറുണ്ട്.
6. നാല് ഗ്രാം മഞ്ഞള്‍പ്പൊടി, ഒരു ഗ്രാം അപ്പക്കാരം അല്‍പ്പം കായം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ സ്േ്രപ ചെയ്യുക.
7. തൈകള്‍ പറിച്ചു നടുമ്പോഴും 10 ദിവസം ഇടവിട്ടും സ്യൂഡോമോണസ് പ്രയോഗിക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തടത്തിലൊഴിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment