അടുക്കള അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

നഗരങ്ങളിലൊക്കെ വലിയ പ്രശ്‌നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.

By Harithakeralam
2024-03-07

അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്‌നമായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം. ഇങ്ങനെ തയാറാക്കാവുന്ന വളക്കൂട്ടുകളും കീടനാശിനികളും ഏതെല്ലാമെന്നും അവയുടെ ഗുണങ്ങളും ഉപയോഗക്രമവും എങ്ങനെയെന്നും പരിശോധിക്കാം.

1. ഉള്ളിത്തൊലി ലായനി

ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തിലിട്ടുവെക്കണം, നിറയുമ്പോള്‍ പാത്രം നിറയെ വെള്ളം നിറയ്ക്കുക. ഒരാഴ്ച സൂക്ഷിച്ചു നന്നായി കുതിര്‍ത്തശേഷം പിഴിഞ്ഞ് അരിച്ചു ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ചു പച്ചക്കറികളില്‍ തളിക്കാം. ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങള്‍, ചെറു പ്രാണികള്‍, ഉറുമ്പുകള്‍ എന്നിവയെ അകറ്റും.

2. മീന്‍ കഴുകുന്ന വെള്ളം

ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറെ അനുയോജ്യമാണിത്. മീന്‍ കഴുകി വൃത്തിയാക്കിയ ശേഷം ലഭിക്കുന്ന വെള്ളം പച്ചക്കറിച്ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കുക.

3. കഞ്ഞി വെള്ളം

തലേ ദിവസത്തെ കഞ്ഞി വെള്ളം മികച്ച ജൈവവളവും കീടനാശിനിയുമാണ്. ഇതില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വിളകളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. പശയുള്ള ഈ കഞ്ഞിവെള്ളം ഇലകളില്‍ തളിക്കുമ്പോള്‍ കീടങ്ങളും പ്രാണികളും ഇവയില്‍ പറ്റിപ്പിടിച്ചു നശിക്കും. നൈട്രജന്റെ അശം കൂടുതലുള്ള കഞ്ഞി വെള്ളം വിളകളുടെ തടത്തിലൊഴിച്ചു കൊടുത്താല്‍ മികച്ച വിളവു ലഭിക്കും.

4. ചാരം

അടുപ്പില്‍ വിറക് കത്തിച്ചു കിട്ടുന്ന ചാരമൊരു മികച്ച ജെവവളമാണ്. ചാരത്തെ ജൈവ വളത്തിലെ രാസവളമെന്നു വിശേഷിപ്പിക്കാറുണ്ട്. പൊട്ടാഷിന്റെ അശം ഏറെ അടങ്ങിട്ടുണ്ടിതില്‍. വിളകള്‍ പൂവിട്ട് കായ് പിടിക്കാന്‍ പൊട്ടാഷ് വളമായ ചാരമേറെ സഹായിക്കും. ഒപ്പം കായ് പൊഴിച്ചില്‍ തടയാനും ചാരത്തിനു കഴിവുണ്ട്.

5. കമ്പോസ്റ്റ്

അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് നല്ല ജൈവ വളക്കൂട്ട് ഉണ്ടാക്കാം. ദിവസവും ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, ബാക്കി വന്ന ഭക്ഷ്യവസ്തുക്കള്‍, മുട്ടത്തോട് എന്നിവയെല്ലാം വളമാക്കാം. പൈപ്പ്, ബക്കറ്റ്, ചെറിയ ടാങ്ക് എന്നിവ കൂടി വേണം കമ്പോസ്റ്റ് തയാറാക്കാന്‍. ദിവസവും അടുക്കളയില്‍ നിന്നു ലഭിക്കുന്ന ജൈവ വസ്തുക്കള്‍ ജലാംശം പരമാവധി ഒഴിവാക്കിയും ചെറുതാക്കിയും ടാങ്കിലോ പൈപ്പിലോ ബക്കറ്റിലോ നിക്ഷേപിക്കുക. ബാക്റ്റീരിയ ലായനി, ഇഎം ലായനി എന്നിവ ഏതെങ്കിലും ഇടക്ക് ഇതിലൊഴിച്ചു വല്ലപ്പോഴും ഇളക്കി കൊടുക്കണം. ബാക്റ്റീരിയ പ്രവര്‍ത്തനത്തിലൂടെ ജൈവ വസ്തുക്കള്‍ പൊടിഞ്ഞു വളമാകും. ഇടയ്ക്ക് ഒരു കപ്പ് പച്ചച്ചാണകമൊഴിച്ചു കൊടുക്കുന്നതു ബാക്റ്റീരിയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുളിച്ച മോര് ഈ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനത്തിനാക്കം കൂട്ടും. രണ്ടു - മൂന്നു മാസം കൊണ്ട് നല്ല വളമായി മാറും. ഇത് എല്ലാതരം

വിളകള്‍ക്കും തടത്തിലിട്ട് കൊടുക്കാം.

6. ഫിഷ് അമിനോ

വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന വളര്‍ച്ചാ ഉത്തേജകമാണ് ഫിഷ് അമിനോ. മത്തി അഥവാ ചാളയാണ് ഇതിനായി ഉപയോഗിക്കുക. മത്തി ചെറിയ കഷ്ണങ്ങളാക്കി ഭരണിയിലോ, പ്ലാസ്റ്റിക്ക് പാത്രത്തിലോ ഒരു മാസമിട്ട് വെക്കണം. ശേഷം നന്നായി ഇളക്കി അതിന്റെ നീര് ഊറ്റിയെടുത്ത് മറ്റൊരു കുപ്പിയിലേക്ക് മാറ്റിവെക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ാഹ ഫിഷ് അമിനോ എന്ന കണക്കിനെടുത്ത് നന്നായി ഇളക്കി ഇലകളില്‍ സ്‌പ്രെ ചെയ്യാം. ഇലകളില്‍ തളിക്കുന്നത് അതിരാവിലെയായാല്‍ നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീര്യം കൂടുതലായാല്‍ ഇലകള്‍ ഇലകള്‍ വാടി പൊഴിഞ്ഞ് പോകും.

7. ഇരുമ്പന്‍ പുളി  - ഡിഷ് വാഷ് സോപ്പ് സത്ത്

പച്ചക്കറി വിളകളെ ആക്രമിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍, ശല്‍ക്ക കീടങ്ങള്‍ എന്നിവയ്ക്ക് എതിരേ ഉപയോഗിക്കാവുന്ന മികച്ച കീടനാശിയാണ് ഇരുമ്പന്‍ പുളിയുടെ സത്തും പാത്രം കഴുകുന്ന സോപ്പിന്റെ ലായനിയും ചേര്‍ന്നത്. നല്ല പോലെ മൂത്ത ഇരുമ്പന്‍ പുളിയുടെ നീരു വേര്‍തിരിക്കണം. അല്‍പ്പം ഡിഷ് വാഷ് സോപ്പ് കുറച്ചു വെള്ളത്തില്‍ കലക്കി ഇലുമ്പന്‍ പുളിയുടെ നീരുമായി നന്നായി യോജിപ്പിച്ച് അരിച്ചെടുക്കണം. ഈ മിശ്രിതം തക്കാളി, പച്ചമുളക് എന്നിവയുടെ ഇലകളുടെ അടിയില്‍ പറ്റി പിടിച്ചിരിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍ എന്നിവയ്‌ക്കെതിരേ ഉപയോഗിക്കാം. സ്‌പ്രേ ചെയ്യുമ്പോള്‍ ഇലകളുടെ രണ്ട് വശവും തളിക്കണം.

8. ഉണക്കമീന്‍ ലായനി

പയര്‍ കൃഷിയിലെ ഏറ്റവും വില്ലന്‍ ചാഴിയാണ്. മൂപ്പ് എത്തുന്നതിന്റെ മുമ്പു തന്ന ചാഴി പയറില്‍ പറ്റിക്കൂടി പയര്‍ മണികളിലെ നീരു കുടിച്ചു നശിപ്പിക്കുന്നു. ചാഴിയെ അകറ്റാന്‍ ഒരു കര്‍ഷകന്‍ കണ്ടെത്തിയ വിദ്യയാണ് ഉണക്കമീന്‍ ലായനി. പെട്ടെന്ന് അഴുകുന്ന മത്തി, അയല തുടങ്ങിയ മീനുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒരു പാത്രത്തില്‍ ഉണക്കമീന്‍ ചെറു കഷ്ണങ്ങളാക്കി വെള്ളമൊഴിച്ചു വെക്കുക. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് കൈ ഉറയുടെ സഹായത്തോടെ നന്നായി കുഴമ്പ് രൂപത്തിലായ മീന്‍ ലായനി അരിച്ചെടുത്ത് ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് പയറിന്റെ ഇലകളിലും ചെറു തണ്ടിലും സ്‌പ്രേ ചെയ്യാം. ഇങ്ങനെ മൂന്ന്-നാല് ദിവസം കൂടുമ്പോള്‍ ചെയ്യുമ്പോഴേക്കും ചാഴി ശല്യം പൂര്‍ണ്ണമായും ഇല്ലാതാകും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs