മികച്ച വിളവിന് മണ്ണില്‍ ജൈവാംശം നിലനിര്‍ത്താം

By Harithakeralam
2026-01-17

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

1. ഒരേ വിള ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.

2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ച് നടാതിരിക്കുക. രോഗ കീട ആക്രമണം പകരുന്നത് തടയാം. ഉദാ: മുളക്, വഴുതന, തക്കാളി.

3.രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളതും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഇനങ്ങള്‍, ഗുണമേന്മയുള്ള വിത്തുകള്‍ തിരഞ്ഞെടുക്കണം.

4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറിക്കൃഷി.

5. വിത്തു പാകുന്നതിനു മുന്‍പ് മണ്ണ് വെയില്‍ കൊള്ളിച്ച് അണുവിമുക്തമാക്കുക.

6. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്.

7. ഗ്രോ ബാഗില്‍ ആദ്യം പകുതിഭാഗം പോട്ടിങ് മിശ്രിതം നിറച്ചാല്‍ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേര്‍ത്തുകൊടുക്കണം.

8. മിശ്രിതം നിറയ്ക്കുമ്പോള്‍ ഗ്രോ ബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.

9. വിത്ത് നടുന്നതിന് മുന്‍പ് വെള്ളത്തില്‍ കുതിര്‍ക്കുന്നത് പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കും.

10. ചെടികള്‍ ശരിയായ അകലത്തില്‍ നടുന്നത് വായു തടസ്സമില്ലാതെ ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും സഹായിക്കും.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs