കടുത്ത ചൂടുള്ള ഈ കാലാവസ്ഥയിലും കോവല്‍ നന്നായി വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
മികച്ച പരിചരണം നല്‍കിയാല്‍ ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് കോവല്‍. ഏറെ ഗുണങ്ങളുള്ള കോവല്‍ ആഹാരത്തില്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പന്തലിട്ട് വളര്‍ത്തുന്നതിനാല്‍ കീടങ്ങളും രോഗങ്ങളും കോവലിനെ നന്നായി ആക്രമിക്കാനെത്തും. കടുത്ത ചൂടുള്ള ഈ കാലാവസ്ഥയിലും കോവല്‍ നന്നായി വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍.
1. തലപ്പ് നുള്ളികളയുക
കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.
2. കഞ്ഞിവെള്ളവും ചാരവും
കോവലിനു ഏറെ പ്രിയപ്പെട്ടവയാണ് കഞ്ഞിവെള്ളവും ചാരവും. കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി തടത്തിലൊഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.
3. സൂഷ്മ മൂലകങ്ങള്‍
സൂഷ്മ മൂലകങ്ങളുടെ കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.
4. സൂര്യപ്രകാശം
കോവല്‍ നടുന്ന ഭാഗത്തും പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ ബുദ്ധിമുട്ടാണ്.
5. ഫോസ്ഫറസ് പ്രധാനം
ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും പിന്നീടും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായ്ക്കാന്‍ തുടങ്ങും.
6. മീന്‍ കഴുകുന്ന വെള്ളം
മീന്‍ കഴുകി കളയുന്ന വെള്ളം കോവലിന്റെ ചുവട്ടിലൊഴിച്ച് കൊടുക്കുന്നതു നല്ലതാണ്. ഫിഷ് അമിനോ നേര്‍പ്പിച്ചു തടത്തിലൊഴിച്ചു കൊടുക്കുന്നതും വേഗത്തില്‍ കായ്ക്കാന്‍ സഹായിക്കും.
7. മാസത്തില്‍ ഒരു വളപ്രയോഗം
കോവല്‍ കായ്ച്ചു തുടങ്ങിയാല്‍ പിന്നെ വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കണം. എങ്കിലെ നല്ല ഫലം കിട്ടു. നടുമ്പോഴും പിന്നീട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റ്കക്ക പൊടിച്ചു വിതറി നനച്ചു കൊടുക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment