സലാക്ക നട്ടാല്‍ രണ്ടല്ല മൂന്നാണ് ഗുണം. ഒന്നാമത്തേത് നല്ല രുചിയും പോഷക ഗുണവുമുള്ള പഴം ലഭിക്കും. രണ്ടാമത്തേത് പറമ്പില്‍ മതിലോ വേലിയോ നിര്‍മിക്കുന്നതിന് പകരം സലാക്ക നട്ടാല്‍ മതി
സലാക്ക നട്ടാല്‍ രണ്ടല്ല മൂന്നാണ് ഗുണം. ഒന്നാമത്തേത് നല്ല രുചിയും പോഷക
ഗുണവുമുള്ള പഴം ലഭിക്കും. രണ്ടാമത്തേത് പറമ്പില്‍ മതിലോ വേലിയോ
നിര്‍മിക്കുന്നതിന് പകരം സലാക്ക നട്ടാല്‍ മതി. മൂന്നാമത്തെ ഗുണം അതിരില്‍ ഈ
ചെടി നട്ടാല്‍ ആനയോ പന്നിയോ ഒന്നും പിന്നെ പറമ്പില്‍ കയറില്ല, ഇലയുടെ
എല്ലാ ഭാഗത്തുമുള്ള കൂര്‍ത്ത മുള്ളുകള്‍ കാട്ടാനക്കൂട്ടത്തെ വരെ തുരത്തും.
കേരളത്തില്‍ വനത്തോട് ചേര്‍ന്ന പല സ്ഥലങ്ങളിലും കര്‍ഷകര്‍ സലാക്ക
വളര്‍ത്തുന്നുണ്ട്.
ഇന്തോനേഷ്യക്കാരന്‍
റംബുട്ടാനെ പോലെ ഇന്തോനേഷ്യയാണ് സലാക്കയുടെയുടെ ജന്മദേശം. മുള്‍ച്ചെടിയായ ഇതിന്റെ പഴത്തിന് തേന്‍ വരിക്കയുടെ സ്വാദാണ്. പനയുടെ വര്‍ഗത്തില്‍പ്പെട്ട സലാക്ക രണ്ടാള്‍ പൊക്കത്തില്‍ വളരും. തവിട്ടുനിറമുള്ള പഴത്തിന് സാമാന്യം നല്ലൊരു മാങ്ങയുടെ വലിപ്പമുണ്ടാകും.
ഓറഞ്ചിനേക്കാള്‍ പോഷകമൂല്യവുമുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സലാക്ക പഴുക്കുക. ഒരു ചെടിയില്‍നിന്ന് രണ്ടുകിലോയോളം വിളവെടുക്കാം. പഴത്തിന്റെ പുറം തോടിന് കാഴ്ചയില്‍ പാമ്പുകളുടെ തൊലിയോട് സാദൃശ്യമുണ്ട്. ഇതിനാലാണ് സ്‌നേക്ക് ഫ്രൂട്ടെന്ന് പേരുവന്നത്.
ജൈവവേലി
രണ്ടരയിഞ്ച് കട്ടിയുള്ള കൂര്‍ത്ത മുള്ളുകള്‍ ചെടിയുടെ എല്ലാ ഭാഗത്തുമുണ്ട്. കൃഷിയിടത്തിലേക്ക് കടക്കുന്ന ആന, പന്നിപോലുള്ള വന്യമൃഗങ്ങളെ അകറ്റാന്‍ അതിര്‍ത്തിയില്‍ നടുന്നത് സഹായിക്കും. പനയോല പോലുള്ള ഇല ഒടിക്കാന്‍ ശ്രമിച്ചാല്‍ ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ടാകും.
ഇതിനാല്‍ ഇവ പിന്തിരിഞ്ഞു പോകും. വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തില്‍ രണ്ടുമീറ്റര്‍ ഇടവിട്ട് രണ്ടു വരിയായി നട്ടു ജൈവവേലി തീര്‍ക്കാമെന്നത് കാട്ടാനശല്യമൊഴിവാക്കാന്‍ നല്ലൊരു മാര്‍ഗമാണെന്ന് പറയുന്നു.
തൈ നടാം
പ്ലാസ്റ്റിക്ക് കവറിലോ മറ്റോ കുരു നട്ട് തൈ വളര്‍ത്തി മാറ്റി നടാം. മറ്റു പഴവര്‍ഗ ചെടികള്‍ നടുന്നതു പോലെ കുഴിയെടുത്ത് ജൈവവളങ്ങള്‍ നിറച്ചു നടാം. ആര്‍ദ്രമായ കാലാവസ്ഥയാണ് ചെടിക്കനുയോജ്യം. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂര്‍, തൃശ്ശൂര്‍,തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളില്‍ ഈ ചെടി വളര്‍ത്തുന്നവരുണ്ട്. വലിയ പരിചരണമൊന്നും നല്‍കാതെ തന്നെ വളര്‍ന്നു കൊള്ളും.
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
© All rights reserved | Powered by Otwo Designs
Leave a comment