ഒച്ച്, ഉറുമ്പ്, വിവിധ തരം ഇല തീനി വണ്ടുകള്‍ എന്നിവയുടെ ആക്രമണം രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്.
മഴ ശക്തമായി തുടരുകയാണിപ്പോള്‍. ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഒച്ച്, ഉറുമ്പ്, വിവിധ തരം ഇല തീനി വണ്ടുകള്‍ എന്നിവയുടെ ആക്രമണം രൂക്ഷമാണെന്ന് പല കര്‍ഷകരും പരാതി പറയുന്നുണ്ട്.നമ്മുടെ വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ നിഷ്പ്രയാസം തുരത്താം.
സോഡാപൊടി, ഗോതമ്പ് പൊടി എന്നിവ ഉപയോഗിച്ചാണ് ഒച്ചിനെയും ഉറുമ്പിനെയും തുരത്താനുള്ള വിദ്യ തയാറാക്കേണ്ടത്. രണ്ട് ടീസ് പൂണ് സോഡാപ്പൊടി ഒരു പാത്രത്തിലേക്കിടുക. ഇതേ അളവില്‍ ഗോതമ്പ് പൊടിയുമിട്ട് രണ്ടു കൂടി നന്നായി ഇളക്കുക. ഇതിനു ശേഷം ചെടികളുടെ ചുവട്ടിലും ഇലകളിലുമെല്ലാം ഇട്ടു കൊടുക്കുക. വണ്ടിനെയും ഒച്ചിനെയുമെല്ലാം കണ്ടാല്‍ ഇവയുടെ പുറത്തും പൊടികള്‍ ഉടുക.
അതിരാവിലെയും വൈകുന്നേരവും മാത്രമേ ഈ പൊടികള്‍ ചെടികളില്‍ ഉപയോഗിക്കാവൂ. വെയിലും ചൂടുമുള്ള സമയത്ത് ഒരിക്കലും പ്രയോഗിക്കരുത്. ഇലകള്‍ കരിഞ്ഞു പോകാന്‍ കാരണമാകും. തീരെ ചെറിയ തളിര് ഇലകളില്‍ ഇവ പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ഇലകളില്‍ നിന്ന് നമ്മള് തന്നെ ഒച്ചിനെയും പുഴുക്കളെയും പിടികൂടി നശിപ്പിക്കുന്നതാണ് നല്ലത്.
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
ചുവന്നു തുടുത്ത് നില്ക്കുന്ന ചീരപ്പാടം കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. നല്ല ആരോഗ്യത്തോടെ ധാരാളം ഇലകളുണ്ടായി വളര്‍ന്നു നില്ക്കുന്ന ചീരത്തോട്ടമൊരെണ്ണം നമ്മുടെ അടുക്കളത്തോട്ടത്തിലും തയാറാക്കാന്‍ ആഗ്രഹിക്കാത്തവരായി…
നമ്മുടെ കാലാവസ്ഥയില്‍ നല്ല പോലെ വിളവ് തരുമെങ്കിലും അധികമാരും കൃഷി ചെയ്യാത്ത വിളയാണ് കൊത്തമര. പയറിന്റെ കുടുംബത്തില്‍ വരുമെങ്കിലും കൃഷി ചെയ്യാന്‍ ഏറെ എളുപ്പമാണ് കൊത്തമര. സാധാരണ വള്ളിപ്പയറിനെ പോലെ കീട രോഗ…
എല്ലാം തികഞ്ഞ ജൈവവളമാണ് കോഴിക്കാഷ്ടം. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും ധാരാളം കോഴിഫാമുകള്‍ ഉള്ളതിനാല്‍ ഇതു ലഭിക്കാനും ബുദ്ധിമുട്ടില്ല. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം നമ്മള് ധാരാളം കോഴിക്കാഷ്ടം…
ഐശ്വര്യപൂര്‍ണമായൊരു വിഷുക്കാലം രണ്ടു മാസത്തോളം അകലത്തിലുണ്ട്. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്കും അല്ലാതെ അടുക്കളത്തോട്ടമൊരുക്കുന്നവരുമെല്ലാം സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ കൊണ്ടു വിഷു…
വെയിലിന്റെ ശക്തി ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ല പരിചരണം നല്‍കിയില്ലെങ്കില്‍ പച്ചക്കറികളെല്ലാം നശിച്ചു പോകുമെന്ന് ഉറപ്പാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചൂടില്‍ നിന്നും ഒരു വിധം പിടിച്ചു…
വെയില് ശക്തമായാല്‍ മറ്റെല്ലാ വിളകളെപ്പോലെയും കറിവേപ്പിന്റെ വളര്‍ച്ചയും പ്രതിസന്ധിയിലാകും. നല്ല പരിചരണം ഈ സമയത്ത് കറിവേപ്പിന് ആവശ്യമാണ്. വേനല്‍ച്ചൂടിനെ മറികടന്ന് കടന്ന് കറിവേപ്പിനെ ആരോഗ്യത്തോടെ…
വിഷുക്കാലമെത്താനായി... മലയാളിയുടെ കാര്‍ഷിക ഉത്സവമായ വിഷുവിന് പ്രധാനമാണ് കണികാണല്‍. കണിവെള്ളരിയാണ് വിഷുക്കണിയിലെ പ്രധാന പച്ചക്കറി. ഇതു നമ്മുടെ വീട്ടില്‍ തന്നെ കൃഷി ചെയ്തതാണെങ്കില്‍ ഏറെ നല്ലതല്ലേ...? വലിയ…
© All rights reserved | Powered by Otwo Designs
Leave a comment