ബാക്ടീരിയ ബാധിച്ച് കഴിഞ്ഞാല്‍ രണ്ട് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ രോഗം പ്രത്യക്ഷമാവും. വിറച്ച് തുള്ളി പനിക്കുക, ക്ഷീണം, സന്ധികളില്‍ നീര് വരുക എന്നിവയാണ് ലക്ഷണങ്ങള്‍
2007 ന് ശേഷം അമേരിക്കയില്‍ പ്ലേഗ് ബാധിച്ചു മരണം, പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പര്‍ക്കത്തില്‍ വന്നയാളാണ് മരിച്ചത്. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലാണ് സംഭവം. 14ാം നൂറ്റാണ്ടില്‍ കറുത്ത മരണമെന്ന പേരില്‍ കുപ്രസിദ്ധമായ പ്ലേഗ് ബാധിച്ച് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയാണ് മരിച്ചത്. എന്നാല്‍ നിലവില്‍ മനുഷ്യരില്‍ വളരെ അപൂര്‍വ്വമായാണ് പ്ലേഗ് ബാധിക്കുന്നത്. ഇതിനാല്‍ ഈ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ആന്റിബയോട്ടിക് ലഭ്യമായതും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് പ്ലേഗ്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും ഏഴ് പേര്‍ക്കാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. മിക്കവരും ചികിത്സയിലൂടെ രക്ഷപ്പെടും. പൊതുജനത്തിന് രോഗബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് കൊക്കോനിനോ കൗണ്ടി ഭരണകൂടം വിശദമാക്കുന്നത്. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊക്കോനിനോ കൗണ്ടി അധികൃതര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദണ്ഡിന്റെ ആകൃതിയോട് കൂടിയ യെഴ്‌സീനിയ പെസ്ടിസ് എന്ന ബാക്ടീരിയ ആണ് രോഗം പടര്‍ത്തുന്നത്. . ബാക്ടീരിയ ബാധിച്ച് കഴിഞ്ഞാല്‍ രണ്ട് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ രോഗം പ്രത്യക്ഷമാവും. വിറച്ച് തുള്ളി പനിക്കുക, ക്ഷീണം, സന്ധികളില്‍ നീര് വരുക എന്നിവയാണ് ലക്ഷണങ്ങള്‍.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment