ഭാവിയുടെ അടിസ്ഥാനം കൃഷി: മന്ത്രി പി. പ്രസാദ്

ഭക്ഷണ ലഭ്യത ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാകുമെന്ന് മന്ത്രി

By Harithakeralam
2025-07-10

തിരുവനന്തപുരം: നമ്മുടെ ഭാവി നമ്മുടെ കൃഷി അടിസ്ഥാനമാക്കിയാണെന്നും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്തുന്നതിലൂടെയാണ് നമ്മള്‍ സ്മാര്‍ട്ട് ആകുന്നതെന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്.  കിഴുവിലം കൃഷിഭവന്‍ മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2050 അവസാനത്തോടെ ലോകജനസംഖ്യ 1000 കോടി കടക്കുമെന്നാണ് പഠനങ്ങള്‍ . പാര്‍പ്പിടത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ലെങ്കിലും ഭക്ഷണ   ലഭ്യത ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ആരോഗ്യവും നമ്മുടെ വിശപ്പുമൊക്കെ മറ്റുള്ളവരുടെ കച്ചവട ഉപാധിയായി മാറാതിരിക്കാന്‍ നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യകരമായ ഒരു യുവ തലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണ്. കേവലം കൃഷിഭവന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതിലൂടെയോ, ഐ.റ്റി. സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതിലൂടെയോ കൃഷി സ്മാര്‍ട്ടാകുന്നില്ല. പഴംപച്ചക്കറികളുടെയും, ഇലവര്‍ഗ്ഗങ്ങളുടെയും, കിഴങ്ങു വര്‍ഗങ്ങളുടെയും കാര്യത്തില്‍ നമുക്ക് സ്വയംപര്യാപ്തമാകാന്‍ കഴിയണം അങ്ങനെ മാത്രമേ നമുക്ക് സ്മാര്‍ട്ട് ആകാന്‍ കഴിയു. കൃഷിയോഗ്യമായ ഓരോ തുണ്ട് ഭൂമിയിലും കൃഷി ചെയ്‌തെങ്കില്‍ മാത്രമേ നമുക്ക് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കു മന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തെയും ജനങ്ങള്‍ അനുഭവിക്കുന്ന പോഷകാഹാരകുറവ് എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കാന്‍ ഉതകുന്ന കാര്‍ഷിക രീതികള്‍ അനുവര്‍ത്തിക്കുന്ന പദ്ധതികള്‍ നമുക്ക് രൂപീകരിക്കാന്‍ കഴിയണം, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളോട് മന്ത്രി ആഹ്വനം ചെയ്തു. ഈ വരുന്ന ഓണം വിഷരഹിതമാക്കുന്നതിനു കര്‍ഷകര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ചിറയിന്‍കീഴ് നിയോജക മണ്ഡലം ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തികള്‍ക്കും എം.എല്‍.എ.യുടെ പ്രത്യേക താല്പര്യത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ച മന്ത്രി ചിറയിന്‍കീഴ് കാര്‍ഷിക ബ്ലോക്കില്‍ പുതുതായി കൂണ്‍ ഗ്രാമം പദ്ധതി അനുവദിച്ചതായി പ്രഖ്യാപിച്ചു.

ചിറയിന്‍കീഴ് എം.എല്‍.എ. വി ശശി അധ്യക്ഷനായ ചടങ്ങില്‍, കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് രജിത ആര്‍ സ്വാഗതം ആശംസിച്ചു. ഓരോ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത കര്‍ഷക, കര്‍ഷക തൊഴിലാളി പ്രതിനിധികളെ മന്ത്രിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേരി കെ അലക്‌സ് പദ്ധതി വിശദീകരണം നടത്തി. ഓണത്തിനോടനുബന്ധിച്ച് കിഴുവിലം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പൂവനി  പുഷ്പകൃഷി പദ്ധതി പ്രഖ്യാപനവും വേദിയില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ശ്രീകണ്ഠന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കവിത സന്തോഷ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിന് കൃഷി ഓഫീസര്‍ രതീഷ് കുമാര്‍ റ്റി നന്ദി പ്രകാശിപ്പിച്ചു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs