എത്ര ഗുണമേന്മയുള്ള വിത്തായാലും കൃത്യ സമയത്ത് മുള വന്നു തൈ ആരോഗ്യത്തോടെ വളരാന്‍ പ്രത്യേക പരിചരണം നല്‍കിയേ മതിയാകൂ.
വിത്തുകള്‍ മുളയ്ക്കുന്നില്ല, മുളച്ചാലും തൈകള്‍ തീരെ ആരോഗ്യമില്ലാതെയിരിക്കുന്നു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരുണ്ട്. എത്ര ഗുണമേന്മയുള്ള വിത്തായാലും കൃത്യ സമയത്ത് മുള വന്നു തൈ ആരോഗ്യത്തോടെ വളരാന്‍ പ്രത്യേക പരിചരണം നല്‍കിയേ മതിയാകൂ.
1. ഗുണമേന്മയുള്ള വിത്തുകള്‍ തെരഞ്ഞെടുക്കുക. പാക്കറ്റ് വിത്തുകള്‍ വാങ്ങുമ്പോള്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കുക.
2. വിത്തുകള്‍ വെള്ളത്തിലിട്ടു നോക്കുക, പൊന്തിക്കിടക്കുന്ന വിത്തുകള്‍ മുളയ്ക്കില്ല. ഇവ നട്ട് സമയം കളയേണ്ട കാര്യമില്ല.
3. തൊണ്ടു കട്ടിയുള്ള വിത്തുകള്‍ മുളയ്ക്കാന്‍ സമയമെടുക്കും, പാവല്‍, പടവലം പോലുള്ളവ. ഇവ ഒരു രാത്രി വെളളത്തിലിട്ടു വയ്ക്കുക, എന്നിട്ട് നടുക. ഇത്തരം വിത്തുകള്‍ മുളയ്ക്കാന്‍ ഒരാഴ്ചയെടുക്കും. ചീര, മുളക്, തക്കാളി പോലുള്ള ചെറിയ വിത്തുകള്‍ മൂന്നു നാലു ദിവസം കൊണ്ടു മുളയ്ക്കും.
4. വിത്തുകള്‍ ആറു മാസത്തോളം സൂക്ഷിക്കാം. അതു കഴിഞ്ഞാല്‍ അംഗുരണ ശേഷി കുറഞ്ഞുവരും. ഇത്തരം വിത്തുകളാണെങ്കില്‍ സൂഡ്യൂമോണസ് ലായനിയുടെ കൂടെ അല്‍പ്പം തേങ്ങാ വെള്ളം ചേര്‍ക്കുക.
5. കട്ടികൂടിയ വിത്തുകള്‍ ചെറിയ ചൂടുള്ള വെളത്തില്‍ മുക്കിയെടുത്ത് സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം നടുന്നത് ഗുണം ചെയ്യും.
6. സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത വിത്തുകള്‍ ചെറിയ നനവുള്ള ടിഷ്യൂ പേപ്പറില്‍പൊതിഞ്ഞു രണ്ടോ മൂന്നോ ദിവസം വയ്ക്കുക. പിന്നീട് തുറന്നു നോക്കുമ്പോള്‍ മുള പൊട്ടിയതായി കാണാം. ഇതുനേരിട്ട് നടാം.
8. വിത്ത് നാടാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തില്‍ ഒരു നുള്ള് പെര്‍ലൈറ്റ് കൂടി ഇടുന്നത് നല്ലതാണ്. അഴുകള്‍ ബാധ, ഫംഗല്‍ രോഗം എന്നിവ ഒഴിവാക്കാനിതു സഹായിക്കും.
9. വിത്ത് വിത്തോളം മാത്രമേ മണ്ണില്‍ താഴാന്‍ പാടുള്ളൂ. നന കുറച്ചു മതി, സ്േ്രപ ചെയ്തു നല്‍കുന്നതാണ് നല്ലത്.
10. 10 മില്ലി വെള്ളത്തില്‍ ഒരു മില്ലി ഹൈഡ്രജന്‍ പെറോക്‌സൈഡ് കലക്കി വിത്തിട്ടു വയ്ക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
© All rights reserved | Powered by Otwo Designs
Leave a comment