അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍ റോസാച്ചെടിക്ക് പ്രത്യേക പരിചരണം നല്‍കണം.
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍ റോസാച്ചെടിക്ക് പ്രത്യേക പരിചരണം നല്‍കണം.
1. വെയില് ശക്തമായ രണ്ടു നേരം നന നിര്‍ബന്ധമാണ്. രാവിലെ സൂര്യന് ഉദിക്കുന്നതിന് മുമ്പ് നനയ്ക്കുക, ഈ സമയത്ത് ഇലകളിലും നനയ്ക്കണം. വൈകിട്ട് തടത്തില്‍ മാത്രമേ നനയ്ക്കാവൂ.
2. പൂക്കണമെങ്കില്‍ സൂര്യപ്രകാശം നല്ല പോലെ ആവശ്യമുള്ള ചെടിയാണ് റോസ്. ആറു മുതല്‍ എട്ട് വരെ മണിക്കൂര്‍ സൂര്യപ്രകാശം കിട്ടിയാല്‍ മാത്രമേ ഇവ നല്ല പോലെ പൂക്കുകയുള്ളൂ. ചൂട് കൂടുന്ന ഉച്ച സമയത്ത് ചട്ടിയില്‍ നട്ട റോസുകള്‍ തണലിലേക്ക് മാറ്റാം. പിന്നീട് വൈകിട്ട് തിരിച്ചു വയ്ക്കാം. ചൂട് കൂടിയാല്‍ പൂമൊട്ട് കരിഞ്ഞു പോകും.
3. പുതിയ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ പ്രൂണിങ് വേണം. പൂക്കള്‍ വാടി തുടങ്ങിയാല്‍ രണ്ടില താഴെ വച്ച് മുറിക്കുക. പുതിയ ശിഖിരങ്ങളില്‍ നല്ല പോലെ മൊട്ടുകളുണ്ടാകും.
4. ഓരോ വളങ്ങള്‍ മാറി മാറി കൊടുക്കുക. എന്നാല്‍ മാത്രമേ എല്ലാ മൂലകങ്ങളും ചെടിക്ക് ലഭിക്കൂ. ലായനി രൂപത്തില്‍ നല്‍കുന്നതാണ് ഈ സമയത്ത് ഉചിതം. രാസവളപ്രയോഗം നിര്‍ബന്ധമായും ഒഴിവാക്കണം. രാസവളങ്ങള്‍ക്ക് ചൂട് കൂടുതലാണ്. ഇവ പ്രയോഗിക്കുകയും നന കുറയുകയും ചെയ്താല്‍ ചെടി ഉണങ്ങിപ്പോകും. ചാണകപ്പൊടി, എല്ല് പൊടി പോലുള്ള ജൈവവളങ്ങള്‍ പകരം നല്‍കാം.
5. നല്ല പോലെ പരിചരണം ഈ സമയത്ത് ആവശ്യമാണ്. ഓരോ ചെടിയുടേയും അടുത്തെത്തി പരിശോധിച്ചു പ്രശ്നങ്ങള്‍ കണ്ടു പിടിക്കുക.
6. മള്‍ച്ചിങ് ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ ചെയ്യാം. തടത്തില്‍ നല്ല പോലെ പുതയിട്ടാല്‍ വെയിലിന്റെ കാഠിന്യത്തില്‍ നിന്നും രക്ഷ നേടാം.
7. പുതിയ റോസ് തൈകള്‍ ഈ സമയത്ത് നടാതിരിക്കുകയാണ് ഉചിതം. കൊമ്പ് കുത്തി പുതിയ തൈകളുണ്ടാക്കുന്നതും തല്ക്കാലം ഒഴിവാക്കാം.
8. ഉണങ്ങിയ പൂക്കള്‍ ചെടികളില്‍ നിര്‍ത്താതെ പറിച്ചു മാറ്റുക. ഇതുപോലെ ഇലകളും ഉണങ്ങിയ കൊമ്പുകളും യഥാസമയം നീക്കി ചെടി വൃത്തിയുള്ളതാക്കി നിലനിര്‍ത്തുക.
9. ചായപ്പൊടി ചണ്ടി, മുട്ടത്തോട് , പഴത്തൊലികള്‍ തുടങ്ങിയവ തടത്തിലിട്ടു കൊടുക്കുന്നത് നല്ലതാണ്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്ട്ടന് തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്ട്ടന് ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment