മണ്ണില്‍ വേരുപിടിച്ച് അവ വളര്‍ന്നാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന വിളവുണ്ടാകൂ, ഇതിനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
നന്നായി വേരു പിടിച്ച് അവ വേഗത്തില്‍ വളര്‍ന്നാല്‍ മാത്രമേ പച്ചക്കറികളില്‍ നിന്നും നല്ല വിളവ് ലഭിക്കൂ. മൂന്നോ നാലോ മാസം മാത്രമാണ് മിക്ക പച്ചക്കറികളുടേയും ആയുസ്. ഇതിനിടയില്‍ നിന്നും നല്ല വിളവ് ലഭിച്ചെങ്കില്‍ മാത്രമേ കൃഷി ലാഭത്തിലാകൂ. മണ്ണില്‍ വേരുപിടിച്ച് അവ വളര്‍ന്നാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന വിളവുണ്ടാകൂ, ഇതിനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണില്‍ കൃഷിയിറക്കുക.
2. അടിവളം ശരിയായ രീതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
3. തെങ്ങിനാണെങ്കില്‍ തടമെടുത്ത് വളപ്രയോഗത്തിന് ശേഷം ചുവട്ടില്‍ രണ്ടുകിലോ വീതം ഉപ്പ് വിതറുക.
4. കളകള്‍ യഥാസമയം പറിച്ചു മാറ്റുക. ഇതു വളരെ പ്രധാനമാണ്. കളകള്‍ അധികമായാല്‍ വളമെല്ലാം ഇവ വലിച്ചെടുക്കും. ഇതുമൂലം ചെടിയുടെ വളര്‍ച്ച മുരടിക്കും.
5. തടത്തില്‍ ജൈവവസ്തുക്കള്‍ക്കൊണ്ട് പുതയിടുക.
6. ജല ലഭ്യത ഉറപ്പുവരുത്തുക. കുറഞ്ഞ ഈര്‍പ്പം എല്ലായിപ്പോഴും ചെടികള്‍ക്ക് ചുവട്ടില്‍ നല്ലതാണ്. എന്നാല്‍ മഴ ശക്തമായ സമയത്ത് വെള്ളം കെട്ടികിടക്കാന്‍ സമ്മതിക്കരുത്. ഇതു ചുവടു ചീഞ്ഞു പോകാന്‍ കാരണാകും.
7. തടം നന്നായി ഇളക്കിയതിന് ശേഷം മേല്‍വളം ചേര്‍ക്കുക.
8. കിഴങ്ങു വര്‍ഗങ്ങളുടെ വേര് വേഗം പടര്‍ത്താന്‍ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്പ് ഓരോ കൂനയ്ക്കും 50 ഗ്രാം വീതം ഉപ്പ് വിതറുക. ചേന, ചേമ്പ് പോലുളളവ ഈ രീതി പിന്തുടരാം.
9. ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മാത്രകുമിള്‍ ചേര്‍ത്താല്‍ വേര് പിടുത്തം വേഗത്തിലാകും.
10. പച്ചക്കറി തൈകള്‍ പറിച്ചു നടുമ്പോള്‍ കുറച്ചു സമയം സ്യൂഡോമോണസ് ലായനിയില്‍ മുക്കി വയ്ക്കാം.
വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന് ഏറെ ഗുണകരമായ ഘടകങ്ങള്‍…
അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട് മുന്നേറുകയാണ്. രാവിലെ…
ശക്തമായ വേനല്ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കും…
അടുക്കളയിലെ ജൈവ മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ജൈവവളങ്ങളും കീടനാശിനിയും തയ്യാറാക്കാം. നഗരങ്ങളിലൊക്കെ വലിയ പ്രശ്നമായ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനൊപ്പം വളവും കീടനാശിനികളും വാങ്ങുന്ന പണവും ലാഭിക്കാം.…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
കൃഷിയിലും മൃഗപരിപാലനത്തിലും ഹോര്‍മോണുകള്‍ എന്നും വിവാദ വിഷയമാണ്. ഇറച്ചിക്കോഴികളിലും മറ്റും ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുണ്ടെന്ന വിവാദത്തിന് ഒരിക്കലും അറുതി വരാറില്ല. എന്നാല്‍ പച്ചക്കറികളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും…
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്‌നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചെന്നു…
എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്.…
© All rights reserved | Powered by Otwo Designs
Leave a comment