നിരവധി ഗുണങ്ങളുള്ള ചോളം ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്.
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചോളം. കേരളത്തില്‍ അത്ര വ്യാപകമായി കൃഷിയില്ലെങ്കിലും തമിഴ്‌നാട്, കര്‍ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി ചോളം വിളയിക്കുന്നുണ്ട്. അവ നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വരെ എത്തുകയും ചെയ്യുന്നു. നിരവധി ഗുണങ്ങളുള്ള ചോളം ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്.
1. ഫൈബര്‍ നല്ല രീതിയില്‍ അടങ്ങിയ ഭക്ഷണമാണിത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഇതുവഴി നല്ല ദഹനം ലഭിക്കാനും ചോളം കഴിക്കുന്നതു സഹായിക്കും.
2. ചോളത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
3. ഗോതമ്പ് പോലുള്ള ധാന്യങ്ങള്‍ അലര്‍ജിയുള്ളവര്‍ക്ക് ചോളം ഉപയോഗിക്കാം. കാരണമിതു പൂര്‍ണമായും ഗ്ലൂട്ടന്‍ ഫ്രീയാണ്.
4. മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും രക്ത സമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും.
5. കാര്‍ബോഹൈഡ്രേറ്റ്‌സും ധാരാളമുണ്ട് ചോളത്തില്‍. രാവിലെ ഭക്ഷണത്തില്‍ ഇതുള്‍പ്പെടുത്തുന്നത് ് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment