കാലാവസ്ഥയിലെ ഈ പ്രത്യേകത കാരണം ദുരിതത്തിലായിരിക്കുന്നത് കര്‍ഷകരാണ്. പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം വിളവില്ലാതെ മുരടിച്ചു നില്‍ക്കുന്നു.
ശക്തമായ മഴയും അതിനൊപ്പം കടുത്ത വെയിലുമാണ് കേരളത്തില്‍ പലയിടത്തും. കാലാവസ്ഥയിലെ ഈ പ്രത്യേകത കാരണം ദുരിതത്തിലായിരിക്കുന്നത് കര്‍ഷകരാണ്. പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം വിളവില്ലാതെ മുരടിച്ചു നില്‍ക്കുന്നു. പല തരം രോഗങ്ങളും കീടങ്ങളും വിളകളെ ആക്രമിക്കുകയാണ്. വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളില്‍ ഈ സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമിതാ.
വാഴ : കഴിഞ്ഞ കാലങ്ങളില്‍ നല്ല വില ലഭിച്ചിരുന്നതിനാല്‍ വാഴക്കൃഷി വ്യാപകമാണിപ്പോള്‍. എന്നാല്‍ മിക്കവരും മഴയും വെയിലും കാരണം ദുരത്തിലാണ്. രണ്ടു ദിവസം വെള്ളം കയറിയ തോട്ടം പിന്നെയുള്ള വെയിലില്‍ വാടിപ്പോകുന്നു. ഈ സമയത്ത് വാഴയില്‍ ഇലപ്പുള്ളി രോഗത്തിനു സാധ്യതയുണ്ട്. മുന്‍കരുതലായി 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുളിര്‍ക്കെ തളിക്കുക. താഴ്ന്ന പ്രദേശങ്ങളില്‍ നീര്‍വാഴ്ച സൗകര്യമൊരുക്കുക.
ഇഞ്ചി: കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ രീതിയില്‍ ബാധിക്കുന്ന ചെടിയാണ് ഇഞ്ചി. രോഗങ്ങളും കീടങ്ങളും എളുപ്പത്തില്‍ പടര്‍ന്നു പിടിച്ച് ഏക്കര്‍ കണക്കിന് തോട്ടം തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ നശിച്ചു പോകും. മൂടു ചീയല്‍ രോഗമാണ് ഈ സമയത്ത് ബാധിക്കാന്‍ സാധ്യത. രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ പിഴുതു നശിപ്പിക്കണം. തുടര്‍ന്ന് ഇവിടെ രണ്ടു ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കിയൊഴിച്ചു കൊടുക്കണം.
മഞ്ഞള്‍: ഇഞ്ചിയെ പോലെ തന്നെ കീടങ്ങള്‍ വേഗത്തില്‍ ബാധിക്കുന്ന വിളയാണ് ഇഞ്ചി. തണ്ടുതുരപ്പന്റെ ആക്രമണം മഞ്ഞളില്‍ പടരുന്നതായി പല കര്‍ഷകരും പരാതി പറയുന്നു. ഇതിനു പ്രതി വിധിയായി ബ്യൂ േവറിയ 2 0 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ ക്വിനാല്‍ഫോസ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment