കിലോയ്ക്ക് 80,000 മുതല്‍ 82,000 രൂപവരെ വിലയുള്ള ചീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...? പുലെ ചീസ് എന്നാണിതിന്റെ പേര്.
രുചികരവും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണമാണ് ചീസ്. കേക്ക്, ചപ്പാത്തി, ബ്രെഡ് എന്നിവയ്‌ക്കൊപ്പമാണ് സാധാരണ നാം ചീസ് കഴിക്കുക. പാലില്‍ നിന്നു തയാറാക്കുന്ന ഉത്പന്നമാണ് ചീസ്. പശു, എരുമ, ആട് തുടങ്ങിയവയുടെ പാലില്‍ നിന്നുമാണ് സാധാരണയിതു തയാറാക്കുക. കിലോയ്ക്ക് 80,000 മുതല്‍ 82,000 രൂപവരെ വിലയുള്ള ചീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ...? പുലെ ചീസ് എന്നാണിതിന്റെ പേര്. എന്തില്‍ നിന്നാണ് പുലെ ചീസ് തയാറാക്കുന്നതെന്ന് അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. കഴുതപ്പാലില്‍ നിന്നുമാണിത് തയാറാക്കുന്നത്. സെര്‍ബിയയിലെ പ്രകൃതി സംരക്ഷണ കേന്ദ്രമായ സസാവികയിലാണ് പുലെ ചീസ് തയാറാക്കുന്നത്.
വെറും കഴുതയെന്ന് ഇനിയാരെയും കളിയാക്കരുത്, കാരണം കഴുതപ്പാലിന്റെ ഡിമാന്‍ഡ് ലോകത്തില്‍ വലിയ രീതിയിലാണ് വര്‍ധിക്കുന്നത്. കാരണം സ്വര്‍ണത്തേക്കാള്‍ വലിയുണ്ട് കഴുതപ്പാലില്‍ നിന്നും തയാറാക്കുന്ന ചീസിന്. ബാല്‍കണ്‍ ഇനത്തില്‍പ്പെട്ട കഴുതയുടെ പാലില്‍ നിന്നുമാണ് ഈ ചീസുണ്ടാക്കുന്നത്. വളരെ സൂക്ഷ്മമായും ധാരാളം സമയമെടുത്തുമാണ് പുലെ ചീസ് തയാറാക്കുന്നത്. 60 ശതമാനം കഴുതപ്പാലും 40 ശതമാനം ആട്ടിന്‍പാലുമാണിതില്‍.
ഒരു കിലോ ചീസ് തയാറാക്കാന്‍ 25 ലിറ്റര്‍ കഴുതപ്പാല്‍ വേണം. എന്നാല്‍ 0.2 മുതല്‍ 0.5 ലിറ്റര്‍ പാലാണ് ഒരു ദിവസം കഴുതയില്‍ നിന്നും ലഭിക്കുക. ഇതിനാല്‍ അധികം ചീസ് വിപണയില്‍ ലഭിക്കില്ല. തയാറാക്കാന്‍ മാസങ്ങള്‍ തന്നെ വേണം. 30,000 രൂപ വരെ വിലയുണ്ട് ഒരു ലിറ്റര്‍ കഴുതപ്പാലിന് നമ്മുടെ നാട്ടില്‍. സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മാക്കാനാണ് ഇന്ത്യയില്‍ കഴുതപ്പാല്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment