സെഞ്ച്വറിയടിച്ച് നേന്ത്രപ്പഴം ; കുതിച്ചുയര്‍ന്ന് പച്ചക്കറി വില

വിളവ് തീരെ കുറവാണ്, കുലകള്‍ ചെറുതുമാണ്. 6 മുതല്‍ 12 വരെ കിലോ മാത്രമാണ് പല കുലകളുടേയും തൂക്കം.

By Harithakeralam
2024-12-30

നേന്ത്രപ്പഴത്തിന് കേരളത്തില്‍ പലയിടത്തും വില 100 ലെത്തി. കര്‍ഷകര്‍ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന് നേന്ത്രന്‍ ലഭിക്കണമെങ്കില്‍ കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്‍ മാര്‍ക്കറ്റില്‍ പഴമെത്തുന്നത് കുറവാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിളവ് തീരെ കുറവാണ്, കുലകള്‍ ചെറുതുമാണ്. 6 മുതല്‍ 12 വരെ കിലോ മാത്രമാണ് പല കുലകളുടേയും തൂക്കം.

കേരളത്തിന് പുറത്ത് നിന്നുമെത്തുന്ന കുല കിലോയ്ക്ക് 70 മുതലാണ് വില. മിക്കയിടക്കും നേന്ത്രപ്പഴത്തിന് 80 മുതല്‍ 85 രൂപവരെയാണ് വില. റോബസ്റ്റ വില ഇപ്പോഴും 35 മുതല്‍ 50 വരെ നിലല്‍ക്കുകയാണ്. ഞാലിപ്പൂവന് 55 മുതല്‍ 65 രൂപവരെയാണ് വില.

ഇതിനൊപ്പം പച്ചക്കറി വിലയും കുതിച്ച് ഉയരുകയാണ്. മുരിങ്ങയ്ക്ക കിലോയ്ക്ക് 300 രൂപയാണിപ്പോള്‍ വില. കേരളത്തില്‍ ഏറെ പ്രിയപ്പെട്ട പയറിന് കിലോ 100 രൂപയാണ്. കോവയ്ക്ക് 70 രൂപയ്ക്കാണ് വില്‍പ്പന. ബീന്‍സിന് 120 തിലെത്തി. തമിഴ്‌നാട്ടില്‍ മഴ ശക്തമായതാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിക്കാന്‍ കാരണം.  

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs