ഇന്തൊനീഷ്യന്‍ ചെമ്മീനില്‍ റേഡിയോ ആക്ടീവ് സാന്നിധ്യം, തൊട്ടുപോകരുതെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക

റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി എടുത്തിരിക്കുന്നത്.

By Harithakeralam
2025-08-21

ഇന്തൊനീഷ്യയില്‍ നിന്ന് എത്തിച്ച് വാള്‍മാര്‍ട്ട് സ്‌റ്റോറുകള്‍ വഴി വിതരണം ചെയ്യാനിരുന്ന ചെമ്മീന്‍  തൊട്ടുപോകരുതെന്ന മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ). റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി എടുത്തിരിക്കുന്നത്.  ഈ ചെമ്മീനുകള്‍ സ്‌റ്റോറുകളില്‍ എത്തിയിട്ടില്ലെന്നും അഥവാ കൈവശം ലഭിച്ചാല്‍ ആരും കഴിക്കരുതെന്നും ഒഴിവാക്കാനും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി.

യുഎസിലെ ലൊസാഞ്ചലസ്, ഹൂസ്റ്റണ്‍, മയാമി തുടങ്ങിയ ഇടങ്ങളില്‍നിന്ന് ശേഖരിച്ച സാംപിളിലാണ് പരിശോധനയിലൂടെ സെസിയം137 റേഡിയോ ആക്ടീവ് പദാര്‍ഥം കണ്ടെത്തിയത്. ചെറിയ അംശമാണ് കണ്ടെത്തിയതെങ്കിലും ഉപഭോക്താക്കളോട് ഇതു  കഴിക്കരുതെന്നാണ്  നിര്‍ദേശം. ഇനി ചെമ്മീന്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അവ നശിപ്പിക്കണം, കഴിച്ചവര്‍ ഡോക്റ്ററെ കാണണമെന്നും എഫ്ഡിഎ നിര്‍ദേശിച്ചു. ഫ്‌ലോറിഡ, ജോര്‍ജിയ, കെന്റക്കി, ഒഹായോ, ടെക്‌സസ്, അലബാമ തുടങ്ങി 13 സംസ്ഥാനങ്ങളിലേക്ക് അയച്ച സ്‌റ്റോക്ക് വോള്‍മാര്‍ട്ട് തിരികെവിളിച്ചിട്ടുണ്ട്.  

എന്നാല്‍ ഈ സംഭവം ഇന്ത്യയ്ക്ക് ഗുണകരമായി മാറുമോ എന്നതാണ് വാണിജ്യലോകം ഉറ്റുനോക്കുന്നത്.  യുഎസിലേക്ക് ഏറ്റവുമധികം ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്ക ഇറക്കുമതി ചെയ്യുന്ന മൊത്തം ചെമ്മീനില്‍ 34 ശതമാനമാണ് ഇന്ത്യയില്‍ നിന്നെത്തുന്നത്. ഇന്ത്യന്‍ ചെമ്മീനിന് മികച്ച നിലവാരമുണ്ടെന്നതിനാല്‍  അമേരിക്കയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ തീരുവ വര്‍ധിപ്പിച്ചതു കാരണം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി പ്രതിസന്ധി നേരിടുകയാണ്. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രപും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തീരുവ കുറയ്ക്കാനുള്ള സാധ്യത വന്നിരുന്നു. ഇതിനൊപ്പം ഇന്തോനീഷ്യന്‍ ചെമ്മീനില്‍ പ്രശ്‌നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs