ഗുണമേന്മയും വിലക്കുറവും: ജനപ്രിയ ബ്രാന്‍ഡായി കേരള ചിക്കന്‍

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡാണ് കോഴികുഞ്ഞുങ്ങളെ ഫാമുകളില്‍ എത്തിക്കുന്നത്.

By Harithakeralam
2025-08-20

ഗുണമേന്മയും വിലക്കുറവുമാണ് കുടുബശ്രീ ചിക്കന് പ്രാധ്യാന്യമേറ്റുന്നത്. ജില്ലയില്‍ ഈ ആഗസ്റ്റ് വരെ 15,342 കി. ഗ്രാം വില്‍പ്പനയും 2,81,94,623  വിറ്റുവരവുമാണ് കുടുംബശ്രീ ചിക്കന്‍ നേടിയത്. ആഗസ്റ്റ് ആറുവരെയുള്ള കണക്കാണിത്. ജില്ലയില്‍ 27 ചിക്കന്‍ ഫാമുകളാണ് കുടുംബശ്രീ ചിക്കനുള്ളത്.  ഏഴ് ഔട്ട്‌ലെറ്റുകളിലൂടെ വളര്‍ച്ചയെത്തിയ കോഴികള്‍ ഗുണഭോക്താക്കളുടെ കൈകളിലെത്തും. തൃത്താല, പട്ടാമ്പി, വല്ലപ്പുഴ, ചളവറ, ചെര്‍പ്പുളശ്ശേരി, നാട്യമംഗലം, അലനല്ലൂര്‍ എന്നിവിടങ്ങളിലാണ്  കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ഉള്ളത്.

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡാണ് കോഴികുഞ്ഞുങ്ങളെ ഫാമുകളില്‍ എത്തിക്കുന്നത്. കോഴികുഞ്ഞുങ്ങളെ അവയ്ക്കുള്ള തീറ്റ ഉള്‍പ്പെടെ സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. 38 മുതല്‍ 42 ദിവസം വരെ വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ ഏറ്റെടുത്ത് ഔട്ട്‌ലെറ്റുകളില്‍ വില്പനയ്ക്കായി എത്തിക്കും. വാക്‌സിനും, ആവശ്യമുള്ള മരുന്നുകളും ഇതോടൊപ്പം നല്‍കും. ഫാം മേല്‍നോട്ടത്തിനായി ഏഴ് ഫാം സൂപ്പര്‍വൈസര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ഫാമുകളില്‍ വളര്‍ത്തിയ കോഴികളെ മാത്രമേ ഔട്ട് ലെറ്റുകളില്‍ വിതരണം ചെയ്യൂ. എഫ് സി ആര്‍ (ഫീഡ് കണ്‍വെര്‍ഷന്‍ റേഷ്യോ) അനുസരിച്ച്  ഒരു കിലോയ്ക്ക്് 13 രൂപ വീതമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കി. ഗ്രാമിന് 88 രൂപയ്ക്ക് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നല്‍കുന്ന കോഴി 105 രൂപയ്ക്കാണ് ഔട്ടലെറ്റ് വഴി ഇന്നലെ (ആഗസ്റ്റ് ഏഴിന്) വില്പന നടത്തിയത്. വിലനിലവാരത്തില്‍ ദിവസേന മാറ്റം വരുമെങ്കിലും പൊതു വിപണിയേക്കാള്‍ വില കുറവായിരിക്കും കേരളചിക്കന്‍ ഔട്ട്‌ലറ്റില്‍. ആയിരം മുതല്‍ പതിനായിരം കോഴികളെയാണ് ഒരു ഫാമില്‍ വളര്‍ത്തുന്നത്.

കേരള ചിക്കന്റെ ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിരിയാണി കട്ട് 900 ഗ്രാമിന് 289 രൂപ, കറി കട്ട് 900 ഗ്രാമിന് 299 രൂപ, കറികട്ട് 450 ഗ്രാം 180 രൂപ, ഡ്രംസ്്റ്റിക് 210 രൂപ, ബോണ്‍ലെസ്സ് ബ്രെസ്റ്റ് 230 രൂപയ്ക്കും ലഭിക്കും. നിലവില്‍ കപ്പൂര്‍, വിളയൂര്‍, ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, അലനല്ലൂര്‍ എന്നീ ഔട്ട് ലെറ്റുകളിലാണ് ഫ്രോസണ്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക. മുഴുവന്‍ ചിക്കനും താമസിയാതെ ലഭ്യമാകും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs