അയല്‍വാസിയായ പൂങ്കോടി എന്നവരുടെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു ഗുരുതര പരുക്കുണ്ട്.
അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ് തമിഴ്നാട്ടില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ ജാഫര്‍ഖാന്‍പെട്ട് വിഎസ്എന്‍ ഗാര്‍ഡനില്‍ കരുണാകരന് (48) ആണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയായ പൂങ്കോടി എന്നവരുടെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. തടയാനെത്തിയ ഉടമ പൂങ്കൊടിക്കും നായയുടെ കടിയേറ്റു ഗുരുതര പരുക്കുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ കരുണാകരന് സ്ഥലത്തെ പൊതുശുചിമുറിയിലേക്കു പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയം പൂങ്കൊടിയുടെ വീടിനു മുന്നില്‍ നായയുമായി നില്ക്കുന്നുണ്ടായിരുന്നു. വീടിന് സമീപം കരുണാകരന് എത്തിയതോടെ നായ പാഞ്ഞെത്തി ആക്രമിച്ചു. തുടയിലും സ്വകാര്യഭാഗത്തും കടിയേറ്റു. ഗുരുതരമായി പരുക്കേറ്റ കരുണാകരന് സംഭവസ്ഥലത്തു തന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച പൂങ്കൊടിയുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കെ.കെ നഗര്‍ ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവാസികള്‍ ആയുധങ്ങളുമായെത്തി നായയെ തുരത്തുകയായിരുന്നു.
വളര്‍ത്തു നായ്ക്കളുടെയും തെരുവുനായ്ക്കളുടെയും ആക്രമണങ്ങളില്‍നിന്ന് നഗരവാസികള്‍ക്ക് പരുക്കേല്‍ക്കുന്നത് ചെന്നൈയില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. കോര്പറേഷന് നിരവധി നിയന്ത്രണങ്ങള്‍ നായ്ക്കളെ വളര്‍ത്താന്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും വേണ്ട രീതിയില്‍ നടപ്പിലാകുന്നില്ല. കഴിഞ്ഞ വര്‍ഷം നുങ്കംപാക്കത്തെ പാര്‍ക്കില്‍ 5 വയസുകാരിയെ സമീപവാസി വളര്‍ത്തുന്ന റോട്ട്വൈലര്‍ നായകള്‍ കടിച്ചുകീറിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല് തലയിലൂടെ ഒഴിച്ച് യുവ കര്ഷകന് നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment