കര്‍ഷകന് നഷ്ടപരിഹാരം നല്‍കണം: കൃഷിമന്ത്രി പി. പ്രസാദ്

നാനൂറോളം കുലച്ചവാഴകള്‍ ഹൈടെന്‍ഷന്‍ ലൈനിന്റെ സുരക്ഷയുടെ പേരില്‍ KSEB ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരമാണെന്ന് കൃഷി മന്ത്രി

By Harithakeralam
2023-08-07

എറണാകുളം ജില്ലയിലെ വാരപ്പട്ടി പഞ്ചായത്തില്‍ തോമസ് എന്ന കര്‍ഷകന്റെ നാനൂറോളം കുലച്ചവാഴകള്‍ ഹൈടെന്‍ഷന്‍ ലൈനിന്റെ സുരക്ഷയുടെ പേരില്‍  KSEB ഉദ്യോഗസ്ഥര്‍  വെട്ടിനശിപ്പിച്ചത് അത്യന്തം ഖേദകരമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

അവിചാരിതമായി ആ കര്‍ഷകനുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കൃഷി മന്ത്രി കത്ത് നല്‍കി.

സാമാന്യ യുക്തിക്ക് നിരക്കുന്ന രീതിയില്‍ ഇലകള്‍ വെട്ടി ഒതുക്കി അപകടസാഹചര്യം ഒഴുവാക്കുകയും വാഴക്കുലകള്‍ പാകമായി വിളവെടുക്കുകയും ചെയ്യാമായിരുന്ന സാഹചര്യമാണ് ഇത്തരത്തില്‍ കര്‍ഷകനോടുള്ള ക്രൂരതയായി പരിണമിച്ചത്.  കൃഷി ചെയ്യാന്‍ അനുവദിച്ചതിന് ശേഷം ഇത്തരത്തില്‍ വാഴകള്‍ വെട്ടി നശിപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ ഈ വിഷയത്തില്‍ വൈദ്യുത വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും, ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs