സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന ഉല്പ്പന്നങ്ങളുടെയും ഉല്പ്പാദനവും കയറ്റുമതിയും വര്ദ്ധിപ്പിക്കുന്നതിന് എന്പിഒപി മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല
കൊച്ചി: സ്പൈസസ് ബോര്ഡ്, അഗ്രിക്കള്ച്ചറല് ആന്റ് ഫുഡ് പ്രൊഡക്ട് എക്സ്പോര്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme for Organic Production-NPOP) ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെയും സുഗന്ധവ്യഞ്ജന ഉല്പ്പന്നങ്ങളുടെയും ഉല്പ്പാദനവും കയറ്റുമതിയും വര്ദ്ധിപ്പിക്കുന്നതിന് എന്പിഒപി മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. സ്പൈസസ് ബോര്ഡ് സെക്രട്ടറി പി. ഹേമലത ഐഎഎസ് ശില്പശാല ഉദ്ഘാടനം ചെയ്തു.
താങ്ങാവുന്ന ചെലവില് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം, കര്ഷകരുടെ ലാഭം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ജൈവ കൃഷി ഉള്പ്പടെയുള്ള സുസ്ഥിര കൃഷിരീതികളുടെ ലക്ഷ്യമെന്ന് ചടങ്ങില് സംസാരിച്ച പി ഹേമലത പറഞ്ഞു. ഈ സാഹചര്യത്തില്, പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്ന് ജൈവ സുഗന്ധവ്യഞ്ജന ഉല്പാദനത്തിന് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങള് എന്പിഒപിയുടെ എട്ടാം പതിപ്പ് നല്കുന്നു.ഈ ശില്പശാലയിലൂടെ സുസ്ഥിര കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള ധാരണയും പ്രതിബദ്ധതയും വര്ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര് അഭിപ്രായപ്പെട്ടു.അഗ്രിക്കള്ച്ചറല് ആന്റ് ഫുഡ് പ്രൊഡക്ട് എക്സ്പോര്ട് ഡെവലപ്മെന്റ് അതോറിറ്റി ജനറല് മാനേജര് ഡോ. ശാശ്വതി ബോസ്, സ്പൈസസ് ബോര്ഡ് ഡയറക്ടര് (മാര്ക്കറ്റിംഗ്) ബി എന് ഝാ, സ്പൈസസ് ബോര്ഡ് ഡയറക്ടര് (ഡവലപ്മെന്റ്) ധര്മ്മേന്ദ്ര ദാസ്, സ്പൈസസ് ബോര്ഡ് മുന് ഡയറക്ടറും എന്പിഒപി ലീഡ് ഓഡിറ്ററുമായ ഡോ. ജോജി മാത്യു എന്നിവര് സംസാരിച്ചു.
വിവിധ സെഷനുകളിലായി ഓര്ഗാനിക് സര്ട്ടിഫിക്കേഷന്, പുതുക്കിയ എന്പിഒപി മാനദണ്ഡങ്ങള്, വിപണിയിലെ പ്രവണതകള്, പ്രായോഗിക വെല്ലുവിളികള് എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകള് നടന്നു. ജൈവ ഉല്പ്പാദനത്തിനുള്ള ദേശീയ പരിപാടിയുടെ എട്ടാം എഡിഷനെക്കുറിച്ച് ഡോ. ശാശ്വതി ബോസ് വിശദീകരിച്ചു. സ്പൈസസ് ബോര്ഡിന്റെ മുന് ഡയറക്ടറും എന്പിഒപി ലീഡ് ഓഡിറ്ററുമായ ഡോ. ജോജി മാത്യുവിന്റെ നേതൃത്വത്തില് ചോദ്യോത്തര സെഷന് നടന്നു. ഓര്ഗാനിക് സുഗന്ധവ്യഞ്ജനങ്ങളുടെ സാധ്യതകള്, ആഗോള ആവശ്യകത, നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികള് എന്നിവയെക്കുറിച്ച് ബയോവിന് അഗ്രോ റിസര്ച്ചിന്റെ ബിസിനസ് ഹെഡ് തേജസ് തയ്യില്, ജീവഗ്രാമം പ്രസിഡന്റും സിഇഒയുമായ ജോണി വടക്കുംചേരി എന്നിവര് സംസാരിച്ചു.
കോഴിക്കോട്: മലബാര് മില്മയുടെ അന്താരാഷ്ട്ര സഹകരണ വര്ഷാചരണത്തിന്റെയും 2025 വാര്ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില് നടന്ന ചടങ്ങില് ക്ഷീര വികസന വകുപ്പുമന്ത്രി…
കൊച്ചി: സ്പൈസസ് ബോര്ഡ്, അഗ്രിക്കള്ച്ചറല് ആന്റ് ഫുഡ് പ്രൊഡക്ട് എക്സ്പോര്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ അഗ്രോ ഹൈപ്പര് മാര്ക്കറ്റുകള് ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…
കൃഷി വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല് വാലി കര്ഷക ഉത്പാദക കമ്പനിയില് ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന് ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള് നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്…
തിരുവനന്തപുരം: കാര്ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്ബണ് ബഹിര്മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില് വിവിധ കാരണങ്ങളാല് മുടങ്ങിക്കിടക്കുന്ന നെല്കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്ത്തനങ്ങള് ഉള്പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
കേരളത്തിലെ അഗ്രിബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്ഷിക മേഖലയെ പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല സംരംഭമെന്ന നിലയില് 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…
© All rights reserved | Powered by Otwo Designs
Leave a comment