വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി: കൃഷിമന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന കീടനാശിനി സാന്നിധ്യമുള്ള ഉല്‍പ്പന്നങ്ങളിന്മേലും പരിശോധന നടത്തി നടപടികളുണ്ടാകുമെന്ന് മന്ത്രി

By Harithakeralam
2024-06-20

സംസ്ഥാനത്തെ പഴം, പച്ചക്കറികളില്‍ വില്‍പ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന കീടനാശിനി സാന്നിധ്യമുള്ള ഉല്‍പ്പന്നങ്ങളിന്മേലും പരിശോധന നടത്തി നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ടി.ഐ.മധുസൂദനന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയ അംഗങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി.

ജൈവ കാര്‍ഷിക മിഷന്‍, പോഷക സമൃദ്ധി മിഷന്‍ എന്നീ പദ്ധതികളിലൂടെ സുരക്ഷിത ആഹാരം ഉല്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളില്‍ അവശേഷിക്കുന്നതിനേക്കാള്‍ കീടനാശിനി സാന്നിധ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പഴം, പച്ചക്കറികളില്‍ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും.

കൃഷിവകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും നേതൃത്വത്തില്‍ പഴം പച്ചക്കറി കടകളില്‍ നിന്നും പഴം, പച്ചക്കറി സാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തി വിഷാംശം നിര്‍ണ്ണയിച്ചു പ്രസിദ്ധീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഇനിമുതല്‍ ഏത് കടകളില്‍ നിന്നുമെടുത്ത ഉല്‍പ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയത് എന്നുള്ള വിവരം കൂടി പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. അത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ഓരോ കച്ചവട സ്ഥാപനങ്ങളെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാകുന്നതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും സ്വാഭാവികമായും പച്ചക്കറി കച്ചവട സ്ഥാപനങ്ങള്‍ ഗുണമേന്മ ഉറപ്പാക്കി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ ശ്രദ്ധാലുക്കള്‍ ആകുമെന്നും മന്ത്രി പറഞ്ഞു.

കേരള ജനത മനസുവച്ചാല്‍ പച്ചക്കറികളുടെ കാര്യത്തില്‍ വളരെ വേഗം സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നും അതിനു വേണ്ട പിന്തുണ ജൈവ കാര്‍ഷിക മിഷന്‍, പോഷക സമൃദ്ധി മിഷന്‍ എന്നീ പദ്ധതികളിലൂടെ പൊതു ജനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ബാഹ്യ സൗന്ദര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായ മലയാളികള്‍ ആന്തരിക സൗന്ദര്യമെന്നു വിശേഷിപ്പിക്കാവുന്ന ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ കര്‍ഷകരിലും പൊതുജനങ്ങളിലും ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങളായ സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ജൈവ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിനുള്ള വിപണി ഇടപെടലുകള്‍ നടത്തുന്നതിലൂടെ കാര്‍ഷിക വരുമാന വര്‍ദ്ധനവ് ഉറപ്പാക്കുമെന്നും, അതിനാണ് ജൈവ കാര്‍ഷിക മിഷന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികള്‍ ഘട്ടം ഘട്ടമായാണ് പൂര്‍ത്തീകരിക്കുന്നത്. ഈ വര്‍ഷം 10,000 ഹെക്ടറിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജൈവ ഉല്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ജൈവ കൃഷിയോടുള്ള അഭിമുഖ്യം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജൈവ കാര്‍ഷിക മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വ്യക്തമായ നിര്‍വഹണ മോണിറ്ററി സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ക്ക് പ്രാതിനിധ്യമുള്ള ഗവേണിംഗ് കൗണ്‍സില്‍, സംസ്ഥാനതല എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയ്ക്ക് പുറമേ, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ തല കോര്‍ഡിനേഷന്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത കമ്മറ്റികള്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്ത തീരുമാനിക്കുന്നു. വിവിധ തലത്തിലുള്ള ജൈവകൃഷിയുടെ നടത്തിപ്പ്, ഏകോപനം, ജൈവ ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, മൂല്യ വര്‍ദ്ധനവ്, ജൈവ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കല്‍, ജൈവ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Leave a comment

സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി

കര്‍ഷക സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കര്‍ഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നാണ് കര്‍ഷക രജിസ്ട്രി. കര്‍ഷക രജിസ്ട്രി പ്രവര്‍ത്തന ക്ഷമമാകുന്നതിന്റെ…

By Harithakeralam
ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള വെളളാനിക്കരയിലെ ഫലവര്‍ഗവിള ഗവേഷണ കേന്ദ്രത്തില്‍  ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിള പരിപാലനമെന്ന വിഷയത്തില്‍ നവംബര്‍ 28, 29 തീയതികളില്‍  (2 ദിവസത്തെ) പരിശീലന…

By Harithakeralam
പരമ്പരാഗത സസ്യ ഇനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അവാര്‍ഡ്

കേന്ദ്രകൃഷികര്‍ഷകക്ഷേമമന്ത്രാലയത്തിന്കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍്‌റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി 2023-24 വര്‍ഷത്തെ പ്ലാന്‍്‌റ് ജീനോം സേവിയര്‍ കമ്യൂണിറ്റി…

By Harithakeralam
കേര പദ്ധതിക്ക് ലോകബാങ്ക് അനുമതി

കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാനപ്രശ്‌നമായ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ഇതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി  കൃഷിവകുപ്പ്  സമര്‍പ്പിച്ച…

By Harithakeralam
ശീതകാല പച്ചക്കറിക്കൃഷിയിലും കൂണ്‍ കൃഷിയിലും പരിശീലനം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 2024 ഒക്ടോബര്‍ 23 ന് ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരീശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍…

By Harithakeralam
ഗോശാല തുടങ്ങാം, 20 പശുക്കളെ സൗജന്യമായി നല്‍കും

കേരളത്തിന്റെ തനത് ഇനം നാടന്‍ പശുക്കളുടെ ഗോശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ...? 20 പശുക്കളെ സൗജന്യമായി ലഭിക്കും. കോട്ടയം ആനിക്കാട് പ്രവര്‍ത്തിക്കുന്ന മഹാലക്ഷ്മി ഗോശാലയുടെ മേല്‍നോട്ടത്തിലാണ് പശുക്കളെ കൈമാറുക.…

By Harithakeralam
തെങ്ങിന്‍ തൈ വില്‍പ്പനയ്ക്ക്

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ തിക്കോടിയിലുള്ള തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ മികച്ച ഇനം കുറ്റ്യാടി (WCT) തെങ്ങിന്‍ തൈകളും കുറിയ ഇനം ( ഇളനീര്‍ ആവശ്യത്തിന്…

By Harithakeralam
അക്ഷയശ്രീ അവാര്‍ഡ് 2024: അപേക്ഷ ക്ഷണിച്ചു

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന്‍ സാരഥിയും ഇന്‍ഫോസിസിന്റെ സ്ഥാപകര്‍മാരില്‍ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനായി  നല്‍കുന്ന 16-ാമത്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs