പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി നിര്‍ത്താന്‍ സഹായിക്കും.
ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട എനര്‍ജി ഏറെ അടങ്ങിയ പയറിനമാണ് വന്‍പയര്‍. ഒട്ടനവധി ഊര്‍ജ്ജദായകമായ ഘടകങ്ങള്‍ അടങ്ങിയ വന്‍പയര്‍ ഇത്തിരി രുചികുറവാണെങ്കിലും നമ്മള്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
1. കിഡ്നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്നി ബീന്‍ എന്നാണ് വന്‍ പയറിന്റെ ആംഗലേയം. പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്.
2.ഭക്ഷ്യനാരുകള്‍ (ഡയറ്ററി ഫൈബര്) വന്‍പയറില്‍ ധാരാളമുണ്ട്. കുറച്ചു കഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
3. പൊട്ടാസ്യം, മഗ്നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാധാരണ നിലയിലാക്കി നിര്‍ത്താന്‍ സഹായിക്കും. പൊട്ടാസ്യവും മഗ്നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു.
4. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസാണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജമേകാനും വന്‍പയര്‍ സഹായിക്കും.
5. ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈല്‍കൊ കൊളൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്.
6.പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ ശരീരത്തിലെ ഷുഗറിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും.
7.അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. നിരോക്സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തും. ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും.
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്‌സിക്കം
വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്‍…
കേരളത്തിലെ മാര്‍ക്കറ്റില്‍ ഒരു തുള്ളി പോലും കീടനാശിനികള്‍ പ്രയോഗിക്കാതെ വില്‍പ്പനയ്‌ക്കെത്തുന്ന കടച്ചക്കയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം വെള്ളായനി കാര്‍ഷിക കോളേജ് നടത്തിയ പഠനത്തില്‍ കടച്ചക്കയില്‍…
പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല. മലബന്ധത്തെ തടയാനും…
© All rights reserved | Powered by Otwo Designs
Leave a comment