ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

ഈ വര്‍ഷം സെക്രട്ടറിയേറ്റ് അങ്കണത്തില്‍ പച്ചക്കറി കൃഷിയോടൊപ്പം പുഷ്പകൃഷിക്കും തുടക്കം കുറിച്ചിരുന്നു.

By Harithakeralam
2024-09-11

തിരുവനന്തപുരം:  ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കൃഷി മന്ത്രി അധ്യക്ഷനായ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, കെ.പി. മോഹനന്‍ എം എല്‍ എ, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, കൃഷി അഡിഷണല്‍ ഡയറക്ടര്‍മാരായ, സുനില്‍ എ ജെ, തോമസ് സാമുവല്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിസാം എസ്. എ. മറ്റ് ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വര്‍ഷം സെക്രട്ടറിയേറ്റ് അങ്കണത്തില്‍ പച്ചക്കറി കൃഷിയോടൊപ്പം പുഷ്പകൃഷിക്കും തുടക്കം കുറിച്ചിരുന്നു. പച്ചക്കറി ഇനങ്ങളായ വഴുതിന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നിവ 560 ചെടിച്ചട്ടികളിലും, ചീര  പച്ച, ചുവപ്പ്  അരുണ്‍, വ്‌ലാത്തങ്കര, മത്തന്‍, പടവലം, വെള്ളരി  (30 തടം),  സാലഡ് വെള്ളരി, പയര്‍, പാവല്‍ എന്നിവ നിലത്ത് കൃഷി ചെയ്തിരുന്നു. കൂടാതെ മുളക്, വഴുതിന, തക്കാളി എന്നീ ഇനങ്ങളുടെ ഗ്രാഫ്റ്റ് ചെയ്ത തൈകളുമാണ് കൃഷി ചെയ്യാനായി വിനിയോഗിച്ചത്. ഉദ്ദേശം 1 ടണ്‍ വിളവാണ് സെക്രെട്ടറിയറ്റിലെ പച്ചക്കറി കൃഷിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

 പച്ചക്കറിയോടൊപ്പം പൂക്കള്‍ ലഭിക്കുന്നതിനും, കീടരോഗ നിയന്ത്രണത്തിനുമായി ഓറഞ്ച്, മഞ്ഞ ഇനത്തില്‍പ്പെട്ട 1200 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളും സെക്രെട്ടറിയറ്റില്‍ പൂത്തുലഞ്ഞു. കൃഷി വകുപ്പ് ഫാമുകള്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, വി.എഫ്.പി.സി.കെ. കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് നടീല്‍ വസ്തുക്കളും ഉല്പാദനോപാധികളും ലഭ്യമാക്കിയത്.  ഓണനാളുകളില്‍ പച്ചക്കറി സുലഭമായി ലഭിക്കുന്നതിനും വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണത്തിനൊരുമുറം പദ്ധതിയിലുടെ ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs