2000 ഓണവിപണികളൊരുക്കാന്‍ കൃഷി വകുപ്പ്

കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയുമാണ് കര്‍ഷകച്ചന്തകള്‍ സംഘടിപ്പിക്കുന്നതിലൂടെ കൃഷി വകുപ്പും സര്‍ക്കാരും ലക്ഷ്യമിടുന്നത്.

By Harithakeralam
2025-08-02

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് 2000കര്‍ഷക ചന്തകള്‍ 2025 സെപ്റ്റംബര്‍ 1 മുതല്‍ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം 1956 കര്‍ഷകചന്തകള്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതല്‍ ശക്തമായ ആസൂത്രണത്തോടെ കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി തലത്തില്‍ നടക്കുന്ന കര്‍ഷക ചന്തകളില്‍ 1076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോര്‍ട്ടികോര്‍പ്പും സംഘടിപ്പിക്കും.

കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയുമാണ് കര്‍ഷകച്ചന്തകള്‍ സംഘടിപ്പിക്കുന്നതിലൂടെ കൃഷി വകുപ്പും സര്‍ക്കാരും ലക്ഷ്യമിടുന്നത്. കര്‍ഷകരില്‍ നിന്ന് 10% അധിക വില നല്‍കി പച്ചക്കറികള്‍ സംഭരിക്കുകയും പൊതുവിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികള്‍, ഉത്തമ കൃഷിമുറകള്‍ (Good Agricultural Practices (GAP)) പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ എന്നിവ 20% അധികവില നല്കി സംഭരിക്കുകയും പൊതുവിപണി വിലയേക്കാള്‍ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളില്‍ ലഭ്യമല്ലാത്ത ഉരുളകിഴങ്ങ്, ഉള്ളി പോലുള്ള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കുന്നതിന് ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോള്‍ഡ് സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചികൊണ്ട് ഓണ വിപണിയില്‍ വിലക്കയറ്റം തടയുന്ന തരത്തില്‍ ആവശ്യമായ പച്ചക്കറികള്‍ സംഭരിച്ച് വിതരണം ചെയ്യുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. മഴ കേരളത്തിനകത്തും പുറത്തും പച്ചക്കറി ലഭ്യതയെ ബാധിച്ചേക്കാമെന്ന ആശങ്ക കണക്കിലെടുത്ത്, സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ വകുപ്പ് ഉദ്യോഗസ്ഥരെ  ചുമതലപ്പെടുത്തിയിട്ടുണ്ട് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമായ പച്ചക്കറിയുടെ വിശദാംശങ്ങള്‍ ശേഖരിക്കുയും ലഭ്യതയുടെ തോതനുസരിച്ച് വിതരണം നടത്തുകയും ചെയ്യും. വിപണികളില്‍ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങള്‍ ഒരുക്കുക.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമാക്കിയ കേരളത്തില്‍ കര്‍ഷകര്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന 4000ത്തോളം ഉല്‍പ്പനങ്ങള്‍ നിലവിലുണ്ടെന്നത് വകുപ്പിന്റെ ഒരു വലിയ നേട്ടമാണ്. ഇന്റെലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ആക്ട് പ്രകാരം കേരളഗ്രോ ബ്രാന്‍ഡില്‍ ഏതാണ്ട് 2000 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കേരളഗ്രോ ഗ്രീന്‍, കേരളഗ്രോ ഓര്‍ഗാനിക് എന്നിങ്ങനെ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും ഇത്തവണ ലഭ്യതക്കനുസരിച്ച് ഓണവിപണികളില്‍ ലഭ്യമാക്കും. കൃഷി വകുപ്പ് ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും കര്‍ഷക ചന്തയുടെ ഭാഗമായി വില്പന നടത്തുന്നതിന് സംവിധാനം ഉണ്ടാക്കും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലെ ഓണ വിപണികള്‍ സജ്ജീവമാക്കാനുള്ള സമഗ്ര പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍., കേരഫെഡ് മാനേജിങ് ഡയറക്ടര്‍  സാജു കെ. സുരേന്ദ്രന്‍ , കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs