ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
ശ്വാസകോശ രോഗങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു വരുന്ന കാലമാണിത്. മലിനമായ വായു തന്നെയാണിതിനു പ്രധാന കാരണം. ഭക്ഷണങ്ങളില്‍ കൂടി കൃത്രിമത്വം വന്നതോടെ പലര്‍ക്കും ചെറുപ്പത്തില്‍ തന്നെ ശ്വാസകോശ പ്രശ്‌നങ്ങള്‍ പിടിപെടാന്‍ തുടങ്ങി. ശ്വാസകോശ അര്‍ബുദ ഡേയാണിന്ന്, രോഗത്തിനെതിരേ ബോധവത്കരണമെന്ന ലക്ഷ്യത്തോടെയാണ് ആഗസ്റ്റ് ഒന്ന് ഇത്തരത്തില്‍ ആചരിക്കുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
തക്കാളിയില്‍ ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ലൈക്കോപീന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആസ്ത്മ സാധ്യത കുറയ്ക്കാനും തക്കാളി പതിവായി കഴിക്കുന്നതു സഹായിക്കും.
കുരുമുളകില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, മറ്റ് വിവിധ പോഷകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കഫ കെട്ടും ചുമയുമമെല്ലാം ഉണ്ടാകുമ്പോള്‍ നാം ചുക്കുകാപ്പി കുടിക്കാറില്ലേ, വലിയ ആശ്വാസമാണിതു നല്‍കുക. ചുക്കുകാപ്പിയിലെ പ്രധാന ചേരുവയാണ് കുരുമുളക്.
ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഏറെ നല്ലതാണ് മഞ്ഞള്‍. പുകവലിച്ചു ശ്വാസകോശ പ്രശ്‌നമുള്ളവര്‍ മഞ്ഞള്‍ ഉപയോഗിച്ചാല്‍ കുറച്ചൊക്കെ ആശ്വാസം ലഭിക്കാറുണ്ട്.
ഗ്രീന്‍ ടീയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഇതേറെ സഹായമാണ്.
കാല്‍സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ വിവിധ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണമാണ് തൈര്. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും സിഒപിഡിയുടെ അപകടസാധ്യതയില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
ഇഞ്ചിയും ഇതുണക്കിയുള്ള ചുക്കും ശ്വാസകോശത്തിന് ഏറെ നല്ലതാണ്. നാട്ടുവൈദ്യത്തിലെ പ്രധാന ചേരുവയാണിവ. ഇടയ്ക്ക് ഇഞ്ചിയിട്ട വെള്ളമോ ചായയോ കുടിക്കുന്നത് ശ്വാസകോശത്തിന് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment