ഒരു രുചിയുമില്ലെന്നു പറഞ്ഞു പലരും ട്രോളുന്നുണ്ടെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് ഏറെ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ജലസേചനം വളരെ പരിമിതമായി മതിയെന്നതും കൃഷി ചെലവ് കുറവായതുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്.
വിദേശ ഇനം പഴങ്ങള്‍ നമ്മുടെ വിപണിയും കൃഷിയിടവും കീഴടക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പരമ്പരാഗത ഇനങ്ങളുടെ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ഇത്തരം പഴങ്ങള്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഒരു രുചിയുമില്ലെന്നു പറഞ്ഞു പലരും ട്രോളുന്നുണ്ടെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് ഏറെ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ജലസേചനം വളരെ പരിമിതമായി മതിയെന്നതും കൃഷി ചെലവ് കുറവായതുമാണ് ഡ്രാഗണ്‍ ഫ്രൂട്ടിനെ കര്‍ഷകര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്. ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ഉറവിടമായതിനാല്‍ പഴത്തിനും ആവശ്യക്കാര്‍ ഏറെയാണ്.
കേരളത്തില്‍ പ്രധാനമായും മൂന്നിനം ഡ്രാഗണ്‍ ഫ്രൂട്ടുകളാണ് കൃഷി ചെയ്യുന്നത്. പുറം ചുവന്ന്, ഉള്ളില്‍ വെളുത്ത മാംസളഭാഗമുള്ളത്, പുറം ചുവന്ന്, ഉള്ളില്‍ ചുവന്ന മാംസളഭാഗമുള്ളത്, പുറം മഞ്ഞ, ഉള്ളില്‍ വെളുത്ത മാംസളഭാഗമുള്ളത് എന്നിവയാണിവ. 20-30 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരും. അധിക വെയിലില്‍ തണല്‍ നല്‍കണം. ചുവട്ടില്‍ പുതയിടുന്നത് വേരുകളുടെ സംരക്ഷണത്തിനും ചെടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ജൈവാംശമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത്. മണ്ണില്‍ അധികം ആഴത്തില്‍ വേരുകള്‍ ഇറങ്ങാത്തതിനാല്‍ വെള്ളക്കെട്ടുണ്ടായാല്‍ ചെടി അഴുകിപ്പോകാ നിടയുണ്ട്. അതുകൊണ്ട് നീര്‍വാഴ്ചയുള്ള മണ്ണിലായിരിക്കണം ഇവ നടുന്നത്.
പോട്ടിങ് മിശ്രിതത്തില്‍ 20 സെ.മീ. നീളമുള്ള കാണ്ഡഭാഗങ്ങള്‍ മുളപ്പിച്ചെടുത്താണ് തൈയുണ്ടാക്കുന്നത്. രോഗപ്രതിരോധ ശക്തിയും അത്യുല്‍പാദനശേഷിയുമുള്ള ചെടികളുടെ കാണ്ഡഭാഗങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകള്‍ താങ്ങുകാലുകളായി ഉപയോഗിക്കാം. 6 - 6.5 അടി ഉയരത്തില്‍ താങ്ങുകാലുകള്‍ കുഴിച്ചിട്ടശേഷം അവയ്ക്ക് ചുവട്ടില്‍ ചുറ്റിലുമായി രണ്ടോ മൂന്നോ ഡ്രാഗണ്‍ തൈകള്‍ പിടിപ്പിക്കാം. തൂണിനു മുകളില്‍ വൃത്താകൃതിയിലുള്ള ചട്ടം ഉറപ്പിക്കുക. ഇതിനായി പഴയ ടയറുകള്‍ ഉപയോഗിക്കാം. താങ്ങുകാലിന് മീതെ വളര്‍ന്ന ഡ്രാഗണ്‍ ചെടികളെ ടയറിനു മുകളിലൂടെ വളച്ച് താഴോട്ട് ഇറക്കണം. ഇത് അവയുടെ വളര്‍ച്ച കൂടുതല്‍ സുഗമമാക്കും. കുഴികള്‍ തമ്മില്‍ ഏഴടി അകലവും വരികള്‍ തമ്മില്‍ ഒന്‍പത് അടി അകലവും നന്ന്.
ജൈവവളത്തിനു പുറമെ നല്ല വിളവിന് മതിയായ അളവില്‍ രാസവളവും നല്‍കണം. ഒരു കുഴിയില്‍ 10 - 15 കിലോ ജൈവവളം ചേര്‍ക്കാം. ഇതോടൊപ്പം 500 ഗ്രാം എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവയും നടുന്ന സമയത്ത് തടത്തില്‍ ചേര്‍ക്കണം. പൂവിടല്‍, കായിടല്‍ സമയങ്ങളിലും വിളവെടുപ്പ് കഴിഞ്ഞും രാസവളം ചേര്‍ക്കാം. വളം ചേര്‍ക്കല്‍പോലെ പ്രധാനമാണ് നടീല്‍, പൂവിടല്‍, കായിടല്‍ സമയത്തും ചൂടുകാലത്തും നന.കീട,രോഗബാധ പൊതുവേ കുറവാണ്. ചിലപ്പോള്‍ പുഴുക്കള്‍, ഉറുമ്പ്, മുഞ്ഞ എന്നിവയുടെ ശല്യം ചെറിയ തോതില്‍ കാണാറുണ്ട്. ഇവയ്‌ക്കെതിരെ ജൈവ കീടനാശിനി പ്രയോഗിക്കാം.
ശരിയായ പരിചരണത്തില്‍, നട്ട് രണ്ടാം വര്‍ഷം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. മൊട്ട് വന്നു കഴിഞ്ഞ് 20 25 ദിവസത്തിനകം പൂവ് വിടരും. രാത്രിയിലാണ് പൂവ് വിടരുന്നത്. പൂവ് വിടര്‍ന്ന് 25 - 30 ദിവസത്തിനുള്ളില്‍ അതു പഴമായിത്തുടങ്ങും. പഴമായവ 4 - 5 ദിവസത്തിനകം പറിച്ചു തുടങ്ങണം. ഇങ്ങനെ ഒരു വര്‍ഷം നാലു തവണ വരെ ഡ്രാഗണ്‍ ചെടി വിളവ് നല്‍കുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ ജൂലൈ ഡിസംബര്‍ മാസത്തിനിടെ കായ്ഫലം ലഭിക്കും. പഴുക്കുമ്പോള്‍ കായ്കളുടെ പുറം ചുവപ്പാകും. ഉദ്ദേശം 8 - 10 കിലോ വരെ കായ്കള്‍ ഒരു ചെടിയില്‍നിന്ന് ലഭിക്കും. പഴത്തിന് 300 - 500 ഗ്രാം തൂക്കം വരും. ഒരു കിലോ ഡ്രാഗണ്‍ പഴത്തിന് 200 - 250 രൂപ വിലയുണ്ട്. ജാം, ജെല്ലി, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍, മുഖലേപനം എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു.
ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment