കര്‍ഷകര്‍ക്ക് ഓണവിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ ഉടനെ ചെയ്യേണ്ട ചില കാര്യങ്ങള്‍.
ഓണം വിളിപ്പാടകലെയുണ്ട്, ഇത്തവണ മാവേലിയേക്കാള്‍ ഡിമാന്റ് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കുമായിരിക്കും ഒപ്പം പതിവ് പോലെ നേന്ത്രപ്പഴത്തിനും. സാധാരണ ഓണക്കാലത്ത് നേന്ത്രന് വില കുത്തനെ കുതിക്കുന്നതു സാധാരണമാണ്. എന്നാല്‍ കുറച്ചു കാലമായി പഴത്തിന് 50 കളിലാണ് വില. ഇതിനൊപ്പം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില എന്തായാലും കുതിച്ചു കയറുമെന്ന് ഉറപ്പാണ്. കര്‍ഷകര്‍ക്ക് ഓണവിപണിയില്‍ നിന്നും നേട്ടം കൊയ്യാന്‍ ഉടനെ ചെയ്യേണ്ട ചില കാര്യങ്ങള്‍.
വാഴയില്‍ എര്‍വിനിയ റോട്ട്
തുടര്‍ച്ചയായ മഴ മൂലം, വാഴയില്‍ എര്‍വിനിയ റോട്ട് രോഗം കാണാനിടയുണ്ട്. ഇലകള്‍ കരിഞ്ഞ് പോകുന്നതാണ് ലക്ഷണം. മഴ ശക്തമാകുന്നതാണു രോഗം പടരാന്‍ കാരണം. കൃഷിയിടത്തില്‍ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പ് വരുത്തണം. വാഴത്തടങ്ങളില്‍ കുമ്മായമിടുന്നതും നല്ലതാണ്. 20 ഗ്രാം സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായനി മണ്ണ് കുതിരത്തക്കവണ്ണം, വാഴയ്ക്ക് ചുറ്റും ഒഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. രോഗം ബാധിച്ചാല്‍ 3 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് അല്ലെങ്കില്‍ 2 ഗ്രാം കോപ്പര്‍ ഹൈഡ്രോക്‌സൈഡ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തയ്യാറാക്കിയ ലായനി മണ്ണ് കുതിരത്തക്കവണ്ണം, വാഴയ്ക്ക് ചുറ്റും ഒഴിക്കണം.
തെങ്ങിന് കൂമ്പു ചീയല്‍
കേരളത്തിലെ തെങ്ങ് കര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നമാണ് കൂമ്പു ചീയല്‍. ഉത്പാദനം കുറയാനിതു കാരണമാകും. ശക്തമായി ദിവസങ്ങളോളം പെയ്ത മഴയാണിതിന് കാരണം. മുന്‍കരുതലായി സുഷിരങ്ങള്‍ ഇട്ട മാങ്കോസെബ് സാഷെ (5 ഗ്രാം) മൂന്നു പായ്ക്കറ്റ് വീതം ഓരോ തെങ്ങിന്റെ കൂമ്പിനു ചുറ്റും വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്നു കുറേശെയായി കൂമ്പിലേക്കു ഒലിച്ചിറങ്ങുന്നതു വഴി ഈ രോഗം ഒരു പരിധി വരെ നിയന്ത്രിക്കാം. അല്ലെങ്കില്‍ 1% വീര്യമുളള ബോര്‍ഡോമിശ്രിതം പശ ചേര്‍ത്ത് തെങ്ങിന്റെ മണ്ടയില്‍ മഴയില്ലാത്തപ്പോള്‍ തളിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment