തക്കാളി വേഗം കായ്ക്കാന്‍ വിനാഗിരി; മാവിനും പ്ലാവിനും ഉലുവാ കഷായം

പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി കായ്ക്കാന്‍ ഇത്തരം നാട്ടറിവുകള്‍ പ്രയോഗിക്കുന്നതു സഹായിക്കും.

By Harithakeralam
2023-07-11

കൃഷി വിജയത്തിന് ഏറെ സഹായിക്കുന്നവയാണ് നാട്ടറിവുകള്‍. പഴമക്കാര്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരം അറിവുകള്‍ തലമുറ കൈമാറിയാണ് നമുക്ക് ലഭിക്കുന്നത്. അത്ഭുതകരമായ ഫലം ലഭിക്കുന്നവയാണ് ഇവയില്‍ പലതും. പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി കായ്ക്കാന്‍ ഇത്തരം നാട്ടറിവുകള്‍ പ്രയോഗിക്കുന്നതു സഹായിക്കും.

1. ഉലുവാ കഷായം

ഫല വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിയും കോതിക്കളഞ്ഞും കായ്ക്കുന്നതിനുള്ള നിരവധി ഉപായങ്ങള്‍ നോക്കിയിട്ടും ഗുണം ലഭിക്കാത്തവര്‍ക്ക് ഉലുവാ കഷായം പരീക്ഷിക്കാം. 500 ഗ്രാം ഉലുവ 5 ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം വൃക്ഷത്തിന്റെ ചുവട്ടിലൊഴിക്കുക. രണ്ട് ദിവസത്തിന് ശേഷം 2 ലിറ്റര്‍ വെള്ളത്തില്‍ വീണ്ടും ഉലുവ തിളപ്പിച്ച് ഫലവൃക്ഷ ചുവട്ടിലൊഴിക്കണം. വര്‍ഷങ്ങളായി കായ്ക്കാത്ത മാവും പ്ലാവുമെല്ലാം ഫലം നല്‍കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

2. മോതിര വളയം

 പ്ലാവ്, മാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ക്ക് മോതിര വളയം ഇട്ട് കായ്പ്പിക്കുന്നത് കര്‍ഷകരുടെ ഇടയില്‍ ഏറെ സാധാരണയാണ്.  എട്ടും പത്തും വര്‍ഷം കഴിഞ്ഞ  വൃക്ഷത്തിന്റെ  ഏതെങ്കിലും ഒരു ശിഖരത്തിലാണ് ഈ രീതി പരീക്ഷിക്കുന്നത്. രണ്ട് സെന്റി മീറ്റര്‍ ചുറ്റും തൊലിയെടുത്തു കളയുന്ന രീതിയാണ് ഇത്.

3. ആണി പ്രയോഗം  

കായ് ഫലം തരാത്തതെങ്ങുകള്‍ക്കാണ് ആണി പ്രയോഗിച്ചിരുന്നത്. തെങ്ങിന്റെ തടിയില്‍ ആണി അടിച്ചു കയറ്റും.  പിന്നീട് ഇത്തരം തെങ്ങുകള്‍ കായ്ച്ചിട്ടുണ്ടെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രം.

4. ചാണകം കെട്ടിവയ്ക്കല്‍

മഴക്കാലത്തിന് മുന്‍പ് പ്ലാവില്‍ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതിയും പരീക്ഷിച്ചിരുന്നു. പ്ലാവിന്റെ ചുവട്ടില്‍ തന്നെ ചക്കയുണ്ടാകാനിത്  ഉപകരിക്കും.

5. മുരിങ്ങ, മാവ് എന്നിവയുടെ തടത്തില്‍ ഉമിയിട്ട് മൂടുന്ന രീതി പലരും ചെയ്യാറുണ്ട്. ഇവ പൂക്കുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ വറ്റല്‍ മുളകിട്ട് പുകയ്ക്കുന്നതും നല്ലതാണത്രേ.

6. വിനാഗിരി പ്രയോഗിച്ചാല്‍ കൂടുതല്‍ തക്കാളി വിളയും.  

7. നാരകത്തിന്റെ ചുവട്ടില്‍ മുടി കുഴിച്ചിട്ടാല്‍ അവ നല്ല ഫലം തരുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

8. റോസാചെടി പൂത്ത് തളിര്‍ക്കാന്‍,  ചായച്ചണ്ടി, മുട്ടത്തോട് എന്നിവ ശേഖരിച്ചു ചുവട്ടിലിട്ടു കൊടുക്കാം.

Leave a comment

വഴുതനയും മുളകും നശിപ്പിക്കുന്ന കീടങ്ങള്‍: ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍

നമ്മുടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. പച്ചക്കറികളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന പരാതി കര്‍ഷകര്‍ക്കെല്ലാമുണ്ട്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണമാണ് ഇതില്‍ പ്രധാനം.…

By Harithakeralam
ഭാരം കുറയ്ക്കാം, ചെടികള്‍ക്ക് നല്ല വേരോട്ടം ലഭിക്കും; ഗ്രോബാഗ് ഇതു പോലെ നിറച്ചു നോക്കൂ

ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നമാണ് ഭാരമുളള ഗ്രോബാഗും ചട്ടികളുമെല്ലാം ചുമക്കുകയെന്നത്. മണ്ണും ചാണകവും ചകിരിച്ചോറുമെല്ലാം ചേര്‍ത്ത മിശ്രിതം നിറയ്ക്കുന്നതോടെ ഗ്രോബാഗും ചട്ടികളുമെല്ലാം…

By Harithakeralam
ടെറസില്‍ കൃഷി പരാജയമാകുന്നുണ്ടോ...? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മഴയുടെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. കൃഷിയില്‍ പുതിയൊരു തുടക്കത്തിന് പറ്റിയ സമയമാണിപ്പോള്‍, പ്രത്യേകിച്ച് ടെറസ് കൃഷിയില്‍. ഇതിനുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. ഗ്രോബാഗ് കൃഷിയാണ് ടെറസില്‍…

By Harithakeralam
കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങള്‍

നമ്മുടെ കൃഷിയിടത്തിലും സമീപത്തുമുള്ള വിവിധ ചെടികളുടെ ഇലകള്‍ ഉപയോഗിച്ച് മികച്ച കീടനാശിനികള്‍ തയാറാക്കാം. ഇവയ്‌ക്കൊപ്പം ഇഞ്ചി, മുളക്, വെളുത്തുള്ളി എന്നിവ കൂടി ഉപയോഗിച്ചാല്‍ സംഗതി ഗംഭീരമായി.  മിലിമൂട്ട,…

By Harithakeralam
ചെടികള്‍ തഴച്ചു വളരാന്‍ അരി കഴുകിയ വെള്ളം

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം - അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും.…

By Harithakeralam
മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക ശ്രദ്ധ

മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
പന്തല്‍ വിളകള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

ഏതു കാലാവസ്ഥയിലും  അത്യാവശ്യം വിളവ് തരുന്ന വിളകളാണ് പാവല്‍, കോവല്‍,  പടവലം,  പയര്‍ തുടങ്ങിയവ. ഇവയില്‍ ചിലതിനെ പന്തിലിട്ടാണ് വളര്‍ത്തുക. പടവലം  , പയര്‍, കോവല്‍ എന്നിവയൊക്കെ മഴക്കാലത്തും…

By Harithakeralam
ഈ പത്തുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗ് കൃഷി ലാഭത്തിലാക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs