ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് വലിയ പ്രശ്നമാണ് ജാതിച്ചെടികളിലുണ്ടാക്കുന്നത്. കായ്കൊഴിച്ചിലും, കൊമ്പുണക്കവും, കരിംപ്പൂപ്പ് രോഗവുമാണ് ഇവയില്‍ പ്രധാനം.
വേനല്‍ച്ചൂട് കടുക്കുന്നതില്‍ ആശങ്കയിലാണ് കേരളത്തിലെ ജാതിക്കര്‍ഷകര്‍. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് വലിയ പ്രശ്നമാണ് ജാതിച്ചെടികളിലുണ്ടാക്കുന്നത്. കായ്കൊഴിച്ചിലും, കൊമ്പുണക്കവും, കരിംപ്പൂപ്പ് രോഗവുമാണ് ഇവയില്‍ പ്രധാനം. അവയ്ക്കായുളള സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ജാതിയില്‍ ജലദൗര്‍ലഭ്യത്തിന്റെ ആദ്യലക്ഷണമായ കായ്ചുങ്ങല്‍/കായവാടി വീഴുക എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ നല്ല പോലെ ജല സേചനം നടത്തുക.
2. ജാതിയുടെ ചുവട്ടില്‍ പുതയിടല്‍ നിര്‍ബന്ധമായും ചെയ്യണം.
3. സള്‍ഫേറ്റ് ഒഫ് പൊട്ടാഷ് 5 ഗ്രാം ഒരുലിറ്റര്‍ വെളളത്തിലെന്ന തോതില്‍ തളിച്ചുകൊടുക്കുന്നത് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
4. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കുകയും ഉണങ്ങിയ കൊമ്പുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത്, തോട്ടത്തില്‍ മുഴുവനായും ശുചിത്വം പാലിക്കുക.
5. ജാതിയില്‍ കായ്പിടുത്തം കൂട്ടാനും, കായ്കൊഴിച്ചില്‍ തടയുന്നതിനും, കുമിള്‍രോഗബാധ നിയന്ത്രിക്കാനും സ്യൂഡോമോണാസ് ഫ്ളൂറസെന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ കായ്പിടുത്ത സമയത്ത് തളിച്ചു കൊടുക്കുക.
6. 20 ഗ്രാം പച്ച ചാണകം ഒരുലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണാസ് കൂടി ചേര്‍ത്ത് തളിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.
7. പൊട്ടാഷ് കുറവിന്റെ ലക്ഷണം കാണിക്കുന്ന മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക കരിംപ്പൂപ്പ് രോഗങ്ങള്‍ കാണുന്ന ഇലകളില്‍ കഞ്ഞിവെളളം തളിച്ച് കൊടുക്കുക.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
© All rights reserved | Powered by Otwo Designs
Leave a comment