എക്‌സോട്ടിക്ക് ബേഡ്‌സ് നാഷണല്‍ എക്‌സിബിഷന്‍ ഡിസംബര്‍ 20,21 നും കോഴിക്കോട് .
കോഴിക്കോട്: എക്‌സോട്ടിക്ക് ബേഡ്‌സ് നാഷണല്‍ എക്‌സിബിഷന്‍ ഡിസംബര്‍ 20,21 നും കോഴിക്കോട് . ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബ്രീഡര്‍മാരും പക്ഷി പ്രേമികളും എക്‌സിബിഷനില്‍ പങ്കെടുക്കും. കോഴിക്കോട് ഗോകുലം മാളിലാണ് പരിപാടി നടക്കുന്നത്.
ഈജിപ്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിധികര്‍ത്താക്കള്‍. ഏവികള്‍ച്ചറല്‍ അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. അസോസിയേഷന്റെ കോഴിക്കോട് യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു എക്‌സിബിഷന്‍. 20 ന് ശനിയാഴ്ച എക്‌സോട്ടിക് പക്ഷികളുടെ എക്‌സിബിഷന്‍ നടക്കും. 21നാണ് നാഷണല്‍ ചാംപ്യന്‍ഷിപ്പ്. പക്ഷികളുടെ ഭംഗി, തൂവല്‍, കൊക്ക്, കാലുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും വിജയികളെ തീരുമാനിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150തോളം പേര്‍ പങ്കെടുക്കുന്നുണ്ട്. 7.50 ലക്ഷം വിലമതിക്കുന്ന പക്ഷികള്‍ വരെ കോഴിക്കോട് എത്തും. ഇതിനൊപ്പം എക്‌സോട്ടിക്ക് ഇനങ്ങളായ ഇഗ്വാന, പല്ലി, തവള, പാമ്പ് തുടങ്ങിയ ജീവികളുടെ പ്രദര്‍ശനവുമുണ്ടാകും.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment